ജര്‍മനി,ബ്രിട്ടന്‍,ഇസ്രായേല്‍ രാജ്യങ്ങള്‍ക്ക് പുറമേ ഇറ്റലി, ഓസ്‌ട്രേലിയ,ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് രാജ്യങ്ങളില്‍ കൂടി ഒമൈക്രോണ്‍ രോഗം സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: വ്യാപനശേഷി കൂടിയതും അതിമാരകവുമായ ഒമൈക്രോണ്‍ വകഭേദത്തിന്റെ ഭീതിയില്‍ ലോകരാജ്യങ്ങള്‍.കൂടുതല്‍ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വക ഭേദമായ ഒമൈക്രോണ്‍ സ്ഥിരീക രിച്ചു. ജര്‍മനി,ബ്രിട്ടന്‍,ഇസ്രായേല്‍ രാജ്യങ്ങള്‍ക്ക് പുറമേ ഇറ്റലി, ഓസ്‌ട്രേലിയ,ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ ഡ്‌സ് രാജ്യങ്ങളില്‍ കൂടി രോഗം സ്ഥിരീകരിച്ചു.
അമേരിക്കക്കും ബ്രിട്ടനും പിന്നാലെ ഇറാന്‍, ബ്രസീല്‍, കാനഡ, തായ്ലന്‍ഡ്, ഇസ്രയേല്‍, തുര്‍ക്കി, സ്വി റ്റ്സര്‍ലന്‍ഡ്, ശ്രീലങ്ക, യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളും യാത്രാ വിലക്കേര്‍പ്പെടുത്തി.ഇസ്രായേല്‍ അതിര്‍ത്തികള്‍ അടച്ചു.ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ ഏഴോളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാ ന സര്‍വീസുകള്‍ ജി.സി.സി രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈറസിന്റെ പ്രഭവ കേന്ദ്രമായ ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ രാഷ്ട്രങ്ങള്‍ വിലക്ക് ഏര്‍പ്പെ ടുത്തി.
കാനഡയില്‍ രണ്ടുപേര്‍ക്കും ഓസ്ട്രിയയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയി ല്‍ നിന്നും നെതര്‍ലാന്‍ഡിസിലെത്തിയ 13 പേര്‍ക്ക് ഒമൈക്രോണ്‍ രോഗബാധയാണെന്ന് കണ്ടെത്തി. ബ്രി ട്ടനില്‍ മൂന്നു പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് രാജ്യത്ത് മാസ്‌ക് നിര്‍ബന്ധമാ ക്കി. മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധനയും ക്വാറന്റീനും ബ്രിട്ടന്‍ കര്‍ശനമാക്കി.
അതേസമയം ഒമൈക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ ‘അറ്റ് റിസ്‌ക്’ പട്ടിക യില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, ചൈന,ബോട്സ്വാന, യുകെ,ബ്രസീല്‍, ഇസ്രായേ ല്‍, ബംഗ്ലാദേശ്,മൗറീഷ്യസ്,ന്യൂസിലാന്‍ഡ്,സിംബാബ്വെ,സിംഗപ്പൂര്‍,ഇസ്രായേല്‍,ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളെയാണ് ‘അറ്റ് റിസ്‌ക്’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍നിന്ന് ഇന്ത്യയിലേ ക്ക് വരുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കു വേണ്ടിയാണിത്.
കോറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി.ബുധനാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യ ത്തില്‍ വരും. രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രയ്ക്ക് മുന്‍പുള്ള 14 ദിവസത്തെ യാത്രാവിവ രങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലം നല്‍കണം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ നല്‍കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.