ഒമിക്രോണ്‍ വകേഭദം പടരുന്നത് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമാണെന്ന് ഡല്‍ ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്ന്‍. ഡല്‍ഹിയിലെ കോവിഡ് കേസുകളില്‍ 46 ശ തമാനവും ഒമൈക്രോണ്‍ വക ഭേദം ബാധിച്ചത് വഴിയെന്ന് മന്ത്രി
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകേഭദം പടരുന്നത് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമാണെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്ന്‍. ഡല്‍ഹിയിലെ കോവിഡ് കേസുകളില്‍ 46 ശതമാനവും ഒമിക്രോണ്‍ വകഭേദം ബാധിച്ചത് വഴിയെന്ന് മന്ത്രി പറഞ്ഞു. ജനിതക പരിശോധനയുടെ അടിസ്ഥാനത്തിലാണ് മന്ത്രി യുടെ പ്രസ്താവന.
ഡല്‍ഹിയില്‍ നിലവില്‍ 200 കോവിഡ് രോഗികളാണ് ആശുപത്രിയിലുള്ളത്. വിദേശത്ത് നിന്നെത്തിയ ല ക്ഷണങ്ങളില്ലാത്ത 115 പേര്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ആശുപത്രിയിലുണ്ട്. രാജ്യത്ത് 961 ഒമിക്രോ ണ്‍ കേസുകളാണുള്ളത്. ഇതില്‍ 263 കേസുകളും ഡല്‍ഹിയിലാണ്. വിദേശത്ത് യാത്ര ചെയ്യാത്തവര്‍ ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങുന്നു എന്ന സൂചനയാണിതെ ന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ ഇന്നലെ കോവിഡ് കേസുകളില്‍ 86 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 923 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടു മുന്‍പത്തെ ദിവസം 496 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്ന സ്ഥാനത്താണ് ഈ വര്‍ധന. ഒമിക്രോണ്‍ കേസുകള്‍ ഉയരാനുള്ള സാധ്യത കണക്കി ലെടുത്ത് നഗരത്തില്‍ നിയന്ത്ര ണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്.
24 മണിക്കൂറിനിടെ ഒമിക്രോണ്‍ കേസുകളില്‍ 23 ശതമാനം വര്‍ധന
കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് ഏറ്റവുമധികം പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരി ച്ച ത് ഡല്‍ഹിയിലാണ്. 263 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 257, ഗുജറാത്ത് 97, രാജസ്ഥാന്‍ 69, കേരളം 65 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഒമി ക്രോണ്‍ കണക്കുകള്‍. 24 മണി ക്കൂറിനിടെ ഒമിക്രോണ്‍ കേസുകളില്‍ 23 ശതമാനം വര്‍ധന യാണ് രേഖപ്പെടുത്തിയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.