Home

ഒമിക്രോണ്‍- കോവിഡ് കേസുകള്‍ ഉയരുന്നു ; രാജ്യത്ത് ഒമിക്രോണ്‍ ബാധിതര്‍ 1270, കേരളത്തില്‍ നൂറിന് മുകളില്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 16,764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ പടരു ന്നതിന്റെ സൂചനയാണ് കോവിഡ് കേസുകളിലേയും വര്‍ദ്ധന കാണിക്കുന്നത്. ഒമി ക്രോണ്‍ ബാധിതരുടെ എണ്ണം 1270 ആ യി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍- കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 16,764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒമിക്രോണ്‍ പടരുന്നതിന്റെ സൂചനയാണ് കോവിഡ് കേസുകളിലേയും വര്‍ദ്ധന കാണിക്കുന്നത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1270 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 220 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തി ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈസമയത്ത് 7585 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 91,361 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതിനിടെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1270 ആയി ഉയര്‍ന്നു.

കോവിഡ് മരണനിരക്ക് 300ല്‍ താഴെ നില്‍ക്കുന്നത് ആശ്വാസകരമാണെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസം 22 സംസ്ഥാനങ്ങളി ലായി 961 ഒമൈക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 320 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍ വാള്‍ പറഞ്ഞു.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ഒമൈക്രോണ്‍ കേസുകള്‍. 450 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീക രിച്ചത്. ഡല്‍ഹി 320, കേരളം 109, ഗുജറാത്ത് 97, കര്‍ണാടക 34, തമി ഴ്നാട് 46,രാജസ്ഥാന്‍ 69 എന്നിങ്ങനെ യാണ് മറ്റു സംസ്ഥാനങ്ങളിലെ ഒമൈക്രോണ്‍ ബാധിതര്‍.ഡല്‍ഹിയില്‍ ഒമൈക്രോണിന്റെ സാമൂഹിക വ്യാപനം തുടങ്ങിയതായി സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചട്ടുണ്ട്.

മുംബൈ, പുണെ, താനെ, നാസിക്, ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം, അഹമ്മദാബാദ് എന്നിവിടങ്ങളി ലും കേസുകള്‍ ഉയരുകയാണ്. രോഗവ്യാപനം 5 മുതല്‍ 10 ശതമാനം വരെയുള്ള 14 ജില്ലകളാണ് ഉള്ളത്. ഇതില്‍ 6 എണ്ണം കേരളത്തിലാണ്.

ഒരാളില്‍ നിന്ന് 1.22 ആളിലേക്ക് പടരുന്നു

രാജ്യത്ത് ഒമിക്രോണ്‍ വൈറസ് ബാധ ഒരാളില്‍ നിന്ന് 1.22 ആളിലേക്ക് എന്ന തരത്തിലാണ് രോ ഗം വ്യാപിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ ഗുരുത മാകുന്നില്ല.

അതേസമയം ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അഭ്യര്‍ത്ഥി ച്ചു. ഒമിക്രോണിനെ പ്രതിരോധിക്കാന്‍ തയ്യാറടുപ്പുകള്‍ നടത്തി യട്ടുണ്ട്.രാജ്യത്ത് വലിയ തോതില്‍ വാക്സി നേഷന്‍ നടന്നിട്ടുണ്ടെന്നും അതിനാല്‍ ആശങ്കപ്പെടേണ്ടെന്നും അദ്ദേ ഹം പറഞ്ഞു. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡ ങ്ങള്‍ പാലിക്കുകയും മാസ്‌ക് കൃത്യമായി ധരി ക്കുകയും വേണം. ആഗോള തലത്തില്‍ കോവി ഡ് കേസുകളില്‍ വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. അതി ന്റെ ഭാഗമായി തന്നെയാണ് ഇവിടെ ഇ പ്പോള്‍ ഉണ്ടാകുന്ന വര്‍ദ്ധന- ഡോ. വി കെ പോള്‍ ചൂണ്ടിക്കാട്ടി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.