Breaking News

ഒമിക്രോണ്‍ ഉപവകഭേദത്തിന് അതിതീവ്ര വ്യാപനശേഷി, പുതിയ വകഭേദങ്ങള്‍ ഇനിയും രൂപപ്പെടാം ; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ഒമിക്രോണിന്റെ നിലവിലെ വകഭേദത്തെക്കാള്‍ വ്യാപന ശേഷിയാണ് ഉപവകഭേദത്തി നെന്ന് ലോകാരോ ഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പുതിയ വകഭേദങ്ങള്‍ ഇനിയും രൂപ പ്പെടാം. അവ ഇപ്പോഴുള്ളതിലും അപകടകാരികളായ വകഭേദങ്ങളായി തീര്‍ന്നേക്കാ മെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു

ന്യൂഡല്‍ഹി: ഒമിക്രോണിന്റെ നിലവിലെ വകഭേദത്തെക്കാള്‍ വ്യാപന ശേഷിയാണ് ഉപവകഭേദത്തിനെ ന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പുതിയ വകഭേദ ങ്ങള്‍ ഇനിയും രൂപപ്പെടാം. അവ ഇപ്പോ ഴുള്ളതിലും അപകടകാരികളായ വകഭേദങ്ങളായി തീര്‍ന്നേക്കാമെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ കലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്ത ല്‍.

കോവിഡില്‍ നിന്നും ലോകത്തിന് ഉടനൊന്നും മുക്തരാകാന്‍ സാധിക്കില്ലെന്നാണ് പഠനം സൂചിപ്പിക്കുന്ന ത്. കോവിഡിനെ പനിപോലെ കണക്കാക്കി ചികിത്സ നല്‍കുന്ന തിന് പല രാജ്യങ്ങളും നടപടി സ്വീകരിച്ചു വരുന്നതിനിടെയാണ് ഒമിക്രോണിന്റെ വ്യാപന ശേഷി വന്‍തോതില്‍ വര്‍ധിച്ചതായി കണ്ടെത്തിയിരി ക്കു ന്നത്.വ്യാപന ശേഷി കൂടു തലുള്ള ഒമിക്രോണ്‍ ഉപവകഭേദം പടര്‍ന്നാല്‍ വീണ്ടും രോഗികളുടെ എണ്ണം കുതിക്കും. രോഗ തീവ്രത എത്രത്തോളമെന്നതും മരണ നിരക്കും ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്.

ഒമിക്രോണ്‍ ഉപവകഭേദത്തിനെതിരെ ഇന്ത്യ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന മുന്നറി യിപ്പു നല്‍കി. വാക്‌സീനുകള്‍ എല്ലായിടങ്ങളിലും വിതരണം ചെയ്തു ജനത്തിന്റെ ആരോഗ്യനില ഉയര്‍ ത്താമെന്നും പഠനം പറയുന്നു. മരണനിരക്കും കുറയ്ക്കാന്‍ സാധിക്കും. അതിനാല്‍ വാക്‌സീന്‍ ബൂസ്റ്ററുകള്‍ സ്വീകരിക്കാന്‍ ജനം മടിക്കരുതെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു.

രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറയുന്നു

ആശ്വാസം പകര്‍ന്ന് രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുറയുകയാണ്. രോഗമുക്തരാവു ന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.എന്നാല്‍ കേരളം കോവിഡ് പാരമ്യഘട്ടത്തിലേക്ക് എത്തി ക്കൊണ്ടിരി ക്കുകയാണ്. അതിനാല്‍ ഇനി കേസുകള്‍ കുറയുമെന്ന് വിദഗ്ദ്ധര്‍ പറയുന്നത്. കഴി ഞ്ഞ എട്ട് ദിവസത്തിനിടെ ആറു ദിവസവും അമ്പതിനായിര ത്തിന് മുകളിലാണ് കേസുകള്‍. പക്ഷെ ടിപിആര്‍ കുറഞ്ഞു വരുന്നു. എന്നാല്‍ മരണനിരക്ക് കൂടുന്നത് ആശങ്ക ഉയര്‍ത്തുന്നു ണ്ട്. കോഴിക്കോട് കഴിഞ്ഞ ദിവസം മരിച്ചവരില്‍ രണ്ട് നവജാതശിശുക്കളും ഉള്‍പ്പെടുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.