മസ്കത്ത് : പ്രശസ്ത ആശുപത്രികളും പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളും പങ്കെടുക്കുന്ന ഒമാൻ രാജ്യാന്തര ആരോഗ്യ പ്രദർശനവും സമ്മേളനവും ആരംഭിച്ചു. മുതിർന്ന രാജകുടുംബാഗം സയ്യിദ് തുവൈനി ബിൻ ഷിഹാബ് അൽ സെയ്ദ് ഉദ്ഘാടനം ചെയ്തു.നയതന്ത്ര പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രദർശനത്തിലെ ഇന്ത്യൻ പവിലിയൻ സ്ഥാനപതി കാര്യാലയ ഉപമേധാവി തവിഷി ബഹൽ പാൻഡർ, സെക്കൻഡ് സെക്രട്ടറി പാർവതി നായർ എന്നിവർ പങ്കെടുത്തു. രാജ്യാന്തര പ്രശസ്തമായതും പ്രാദേശിക മേഖലകളിൽ ഏറ്റവും ശ്രദ്ധേയമായതുമായ 120-ൽ അധികം ആശുപത്രികൾ, ക്ലിനിക്കുകൾ, മരുന്നു നിർമാണ കമ്പനികൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രദർശനത്തിലെ പ്രധാന ആകർഷണവും ഇന്ത്യൻ പവിലിയനാണ്. 250 ചതുരശ്ര മീറ്ററിലേറെ വ്യാപിച്ചു കിടക്കുന്ന ഇന്ത്യൻ പവിലിയനിൽ മൂപ്പതോളം ആശുപത്രികളും മെഡിക്കൽ രംഗത്തെ പ്രധാന സ്ഥാപനങ്ങളും പങ്കെടുക്കുന്നു.
കോട്ടയ്ക്കൽ ആര്യവൈദ്യശാല, ആസ്റ്റൺഓർത്തോ,ആയൂർഗ്രീൻ ആയൂർവേദ ഹോസ്പിറ്റൽസ്, അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, അപ്പോളോ ഹോസ്പിറ്റൽസ്,ആസ്റ്റർ മെഡിസിറ്റി, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, ബോംബെ ഹോസ്പിറ്റൽ, ചെന്നൈ ഫെർട്ടിലിറ്റി സെന്റർ, കാരിത്താസ് ഹോസ്പിറ്റൽ, ഡോ.കെ.എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഇലാജ് ആയൂർ ഹെറിറ്റേജ് ഹോസ്പിറ്റൽ മഞ്ചേരി, മദ്രാസ് മെഡിക്കൽ മിഷൻ, മെയ്ത്ര ഹോസ്പിറ്റൽ, നെയ്യാർ മെഡിസിറ്റി, രാജഗിരി ഹോസ്പിറ്റൽ, റിച്ചാർഡ്സൺസ് ഫേസ് ഹോസ്പിറ്റൽ, സെയ്ഫി ഹോസ്പിറ്റൽ, സഞ്ജീവനം ആയൂർവേദ ഹോസ്പിറ്റൽ, എസ്പി മെഡിഫോർട്ട് ഹോസ്പിറ്റൽ, എസ് യുടി പട്ടം, ട്രാവൻകൂർ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, ഡോ.അഗർവാൾ ഐ ഹോസ്പിറ്റൽ, സോമതീരം ആയൂർവേദ ഗ്രൂപ്പ്, ദി ആര്യവൈദ്യ ഫാർമസി(കോയമ്പത്തൂർ) ലിമിറ്റഡ്, ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് ഇത്തവണ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. കേരള ടൂറിസവും പ്രദർശനത്തിൽ സഹകരിക്കുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.