Breaking News

ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക്യാമ്പയിന് ഇ​ന്ത്യ​യി​ൽ തു​ട​ക്കം.

മസ്കത്ത്: വിനോദ സഞ്ചാരികളെ ആകർഷിക്കാനും സുൽത്താനേറ്റിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുക, അതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഒമാൻ ടൂറിസം മന്ത്രാലയം ഇന്ത്യയിൽ സംഘടിപ്പിക്കുന്ന പ്രമോഷനൽ ക്യാമ്പയിന് തുടക്കം. പ്രാരംഭഘട്ടമെന്നോണം ഡൽഹിയിലാണ് മൊബൈൽ സെമിനാറുകൾക്ക് തുടക്കമായത്.
ഡൽഹിക്ക് പുറമെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും മന്ത്രാലയത്തിന്റെ കീഴിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. സുൽത്താനേറ്റിന്റെ പ്രകൃതി സൗന്ദര്യം, സാംസ്കാരിക പൈതൃകം, ആതിഥ്യ മര്യാദ എന്നിവ പരിചയപ്പെടുത്തിയാണ് ക്യാമ്പയിൻ മുന്നോട്ട് പോവുന്നത്. കൂടാതെ സുൽത്താനേറ്റിന്റെ ടൂറിസം ഇവന്റുകൾ, വിവാഹ ടൂറിസം, കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവയും ക്യാമ്പയിന്റെ ഭാഗമായി പരിചയപ്പെടുത്തും. ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി അസാൻ ബിൻ ഖാസിം അൽ ബുസൈദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന്റെ കീഴിൽ നടക്കുന്ന ക്യാമ്പയിൻ ഈ മാസം 28 വരെ ഇന്ത്യയിൽ തന്നെ തുടരും.
ലോകത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവരുടെ ഇടയിൽ ഇന്ത്യക്കാർക്ക് വലിയ സ്ഥാനമാണുള്ളത്. കഴിഞ്ഞ വർഷം ആകെ ആറു ലക്ഷത്തിലധികം ഇന്ത്യക്കാർ ഒമാൻ സന്ദർശിച്ചിരുന്നു. ഇത്തവണ അത് വീണ്ടും അധികരിക്കുമെന്നാണ് കരുതുന്നതെന്ന് അസാൻ ബിൻ ഖാസിം അൽ ബുസൈദി പറ ഞ്ഞു.
പ്രകൃതി സൗന്ദര്യത്തിനും സാംസ്കാരിക പൈതൃകത്തിനും പെരുമ കേട്ട നാടാണ് സുൽത്താനേറ്റ് ഓഫ് ഒമാൻ, ഇതൊരു മൾട്ടി -സീസണൽ ഡെസ്റ്റിനേഷനാണ്. ഒമാനിന്റെ മികച്ച ആതിഥ്യ മര്യാദ ലോകത്തിലെ എല്ലാ വിഭാഗം വിനോദ സഞ്ചാരികളെയും രാജ്യത്തേക്ക് ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷവും സമാന രീതിയിൽ മന്ത്രാലയം ഇന്ത്യയിൽ ടൂറിസം റോഡ്ഷോ ക്യാമ്പയിൻ നടത്തിയിരുന്നു.
2024 ലെ ആദ്യ ആറു മാസങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ മൂന്നു ലക്ഷത്തിലധികം ഇന്ത്യക്കാർ ഒമാൻ സന്ദർശിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇത്തരത്തിൽ ഇന്ത്യയിൽനിന്നുള്ള സന്ദർശകരുടെ ഒഴുക്കിന് ഇത്തരം ക്യാമ്പയിനുകൾ കാരണമായതായാണ് വിലയിരുത്തുന്നത്. ഒമാൻ സന്ദർശിക്കുന്നവരുടെ പട്ടികയിൽ ഇന്ത്യക്കാരാണ് മുന്നിലുള്ളതെന്നും ശ്രദ്ധേയമാണ്.
സുൽത്താനേറ്റ് ഇന്ത്യക്കാർക്ക് ഏറ്റവും അടുത്തുള്ള വിദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള നിരവധി വിമാന സർവിസുകളുമുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.