Gulf

ഒമാന്‍ : സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ദ്ധന

പൊതു മേഖലയ്‌ക്കൊപ്പം സ്വകാര്യ മേഖലയിലും സ്വദേശികള്‍ക്ക് തൊഴില്‍ അവസരം വര്‍ദ്ധിക്കുന്നതിന്റെ സൂചന

സ്‌കത്ത് :  സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരം കൂടുതല്‍ ലഭിക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ടു ശതമാനത്തിലധികം തൊഴില്‍ അവസരങ്ങളാണ് ഒമാനികള്‍ക്ക് ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പ്രസിദ്ധീകരിച്ച ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പബ്ലിക് അഥോറിറ്റി ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് എന്ന ജീവന്‍ പരിരക്ഷയുടെ പരിധിയില്‍ വരുന്നവരാണ് ഇവര്‍.

നിലവില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2,75,529 ആണ്.

ഇവരില്‍ 31.5 ശതമാനവും തലസ്ഥാന നഗരമായ മസ്‌കത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 85,053 ഒമാനികളാണ് മസ്‌കത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്തിരുന്നത്. ഇത് ഈ വര്‍ഷം 86,871 ആയി. 1,818

മറ്റ് ഗവര്‍ണറേറ്റുകളിലും പുതിയതായി ജോലി ലഭിച്ച ഒമാനികളുടെ എണ്ണത്തില്‍ സമാനമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒമാനികളില്‍ 48.7 ശതമാനവും പബ്ലിക് അഥോറിറ്റി ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ പെടുന്നവരാണ്. ഇവര്‍ പ്രതിമാസം 325- 500 ഒമാനി റിയാല്‍ ( ഏകദേശം 65,00 -100,000 രൂപ) ശമ്പളം വാങ്ങിക്കുന്നവരാണ്.

പ്രതിമാസം 700-1000 ഒമാനി റിയാല്‍ ശമ്പളം വാങ്ങിക്കുന്ന 33,166 സ്വദേശികളാണുള്ളതെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വകാര്യ മേഖലയിലും ഒമാനികള്‍ക്ക് അവസരം കൂടുതല്‍ ലഭിക്കുന്നത് പ്രവാസികളുടെ തൊഴില്‍ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. വൈദഗ്ദ്ധ്യ മേഖലയിലും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതോടെ ഈ മേഖലയിലെ പ്രവാസികളുടെ മേല്‍ക്കൈ അവസാനിക്കും.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.