Breaking News

വിദേശ നിക്ഷേപകർക്ക് വിലക്കേർപ്പെടുത്തി ഒമാൻ ; മലയാളികൾ വലിയ തോതിൽ നിക്ഷേപം ഇറക്കി സംരംഭങ്ങൾ ആരംഭിച്ച മേഖലകളിൽ ഇനി സ്വദേശികൾ മാത്രം.!

മസ്കത്ത് : കൂടുതൽ വാണിജ്യ മേഖലകളിൽ വിദേശ നിക്ഷേപകർക്ക് വിലക്കേർപ്പെടുത്തി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഗ്രോസറിസ്റ്റോറുകൾ, ഉപയോഗിച്ച വാഹനങ്ങളുടെ വിൽപ്പന, മൊബൈൽ കഫെ അടക്കം മലയാളികളടക്കം വലിയ തോതിൽ നിക്ഷേപം ഇറക്കുകയും സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്യുന്ന മേഖലകളിലാണ് നിക്ഷേപം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്.209/2020 മന്ത്രിതല തീരുമാനത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്താണ് പുതിയ തീരുമാനം പുറപ്പെടുവിച്ചത്. വിദേശ മൂലധന നിക്ഷേപം നിയമത്തിലെ അനുച്ഛേദം 14ന് അനുസൃതമായാണ് പുതിയ തീരുമാനം. ഒമാനി സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുകയാണ് സർക്കാരിന്റെ മുൻഗണന. തങ്ങളുടെ പദ്ധതികൾ സ്ഥാപിക്കുന്നതിന് ഒമാനികൾക്ക് ഇളവ് നൽകുന്നതും പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും പുതിയ നീക്കത്തിന്റെ ലക്ഷ്യങ്ങളാണ്.

പുതുതായി 28 വാണിജ്യ പ്രവർത്തനങ്ങളാണ് ഒമാനികൾക്ക് മാത്രമാക്കിയത്. ഇതോടെ, വിദേശ നിക്ഷേപകരെ തടയുന്ന വാണിജ്യ പ്രവർത്തനങ്ങൾ 123 ആയി. ഇവയിൽ ഒമാനി നിക്ഷേപകരെ മാത്രമേ അനുവദിക്കൂ. നിയമമനുസരിച്ച് കമ്പനികളിൽ വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥാവകാശവുമുണ്ട്. അതേസമയം, രണ്ടായിരത്തിലേറെ വാണിജ്യ, വ്യവസായ പ്രവർത്തനങ്ങളിൽ വിദേശികൾക്ക് നിക്ഷേപിക്കാൻ ഇപ്പോഴും അനുവാദമുണ്ട്.

ഉപയോഗിച്ച വാഹനങ്ങളുടെ വിൽപ്പന, മൊബൈൽ കഫെ, ശുദ്ധജല മത്സ്യകൃഷി, മെയിൽ ബോക്സ് വാടക സേവനങ്ങൾ, പൊതു ക്ലർക്കുമാരുടെ സേവനങ്ങൾ, സാൻഡ് സർവീസ് സെന്റർ, പാചക ഗ്യാസ് ഫില്ലിങ് സ്റ്റേഷനുകളുടെ പ്രവർത്തനവും നിയന്ത്രണവും, ബാറ്ററികളും ഉപയോഗിച്ച ഓയിലും ശേഖരിക്കൽ, ഗ്രോസറി സ്റ്റോറുകൾ, തോൽ ഉപയോഗിച്ചുള്ള കരകൗശല ഉത്പന്നങ്ങൾ, പൂക്കളും സസ്യങ്ങളും ചതച്ചെടുത്തുള്ള കരകൗശല ഉത്പന്നങ്ങൾ, കുന്തിരിക്ക് വെള്ളവും എണ്ണയും ഉത്പാദിപ്പിക്കാനുള്ള കരകൗശല ഉത്പന്നങ്ങൾ തയാറാക്കൽ, പനയോലകളിൽ നിന്നുള്ള കരകൗശല ഉത്പന്നങ്ങൽ, മരത്തിൽ നിന്നുള്ള കരകൗശല ഉത്പന്നങ്ങൾ, സുഗന്ധദ്രവ്യം നിർമിക്കലും തയ്യാറാക്കലും, കോസ്മെറ്റിക്സിനും സുഗന്ധദ്രവ്യങ്ങൾക്കുമുള്ള കരകൗശല ഉത്പന്നങ്ങൾ, കളിമൺ പാത്രങ്ങൾ, ചീനപ്പിഞ്ഞാണം എന്നിവയിൽ നിന്നുള്ള കരകൗശല ഉത്പന്നങ്ങൾ നിർമിക്കൽ, കല്ല്, ചുണ്ണാമ്പ് എന്നിവയിൽ നിന്നുള്ള കരകൗശല ഉത്പന്നങ്ങൾ, വെള്ളി, ചെമ്പ്, ലോഹങ്ങൾ, അലൂമിനിയം എന്നിവ ഉപയോഗിച്ചുള്ള കരകൗശല ഉത്പന്നങ്ങൾ,പരമ്പരാഗത വേട്ട ഉപകരണങ്ങൾക്കുള്ള കരകൗശല ഉത്പന്നങ്ങൾ നിർമിക്കൽ, എല്ലുകളിൽ നിന്നുള്ള കരകൗശല ഉത്പന്നങ്ങൾ.
കെട്ടിട അവശിഷ്ട വസ്തുക്കൾക്കുള്ള (ഇരുമ്പ് അവശിഷ്ട വ്യാപാരവും ഉൾപ്പെടും) പ്രത്യേക കടകളിലെ ചില്ലറ വ്യാപാരം, ചർമ സംരക്ഷണ സേവനങ്ങൾ, ഇവന്റ് വസ്തുക്കളും ഫർണിച്ചറും വാടകക്ക് കൊടുക്കൽ, കുടിവെള്ളത്തിനുള്ള പ്രത്യേക കടകളിലെ ചില്ലറ വിൽപ്പന (ഉത്പാദനവും ഗതാഗതവും ഇതിൽ പെടില്ല), ചെടിവളർത്തൽ, അലങ്കാരം എന്നീ ഉദേശ്യങ്ങൾക്കുള്ള സസ്യങ്ങളും തൈകളും വളർത്തൽ (നഴ്സറികൾ) ഇവയൊക്കെയാണ് പുതുതായി നിരോധിച്ച വാണിജ്യ മേഖലകള്‍.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.