അവധി ആഘോഷത്തിന് പോയ കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്ന
വാഹനം അപകടത്തില്‍പ്പെട്ടാണ് അപകടം.
മസ്‌കത്ത് : അബുദാബിയില്‍ നിന്ന് സലാലയിലേക്ക് കുടുംബ സമേതം അവധി ആഘോഷത്തിന് പോയവരുടെ സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു.
ആലപ്പുഴ കായംകുളം ചേപ്പാട് സ്വദേശിനിയും അബുദാബിയില്‍ നേഴ്‌സുമായ ഷേബ (33) യാണ് മരിച്ചത്. ഷേബയുടെ ഭര്‍ത്താവ് രാജി സജിമോന്‍, മക്കളായ എവിലിന്‍, എഡ്വിന്‍, ഓച്ചിറ സ്വദേശി ബെന്‍സിക്കുമാണ് സാരമായി പരിക്കേറ്റത്.
ദുബായിയില്‍ നിന്ന് ഈദ് അവധി ആഘോഷിക്കാന്‍ സലാലയിലേക്ക് പോകുന്ന വഴി ഞായറാഴ്ചയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഹൈമയ്ക്ക് സമീപം മറിയുകയായിരുന്നു. അല്‍ വുസ്ത ഗവര്‍ണറേറ്റ് പോലീസ് സംഭവ സ്ഥലത്ത് എത്തി പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഷേബയുടെ ജീവന്‍ രക്ഷിക്കാനായില്ല.
നഴ്‌സിംഗ് പഠന കാലം മുതല്‍ സുഹൃത്തുക്കളായിരുന്ന ഷേബയും ബെന്‍സിയും ഇരുവരുടേയും കുടുംബം ഒരുമിച്ചാണ് അവധി ആഘോഷിക്കാന്‍ സലാലയിലേക്ക് പോയത്.
ഇരുവരും അബുദാബിയിലെ സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് . ഷേബയുടെ സഹോദരന്‍ മാത്യൂസ് താമസിക്കുന്നത് സലാലയിലാണ്. മാത്യൂസിന്റെ കൂടെ അവധി ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഷേബ.
ഹൈമ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമാര്‍ട്ടവും അനന്തര നടപടികള്‍ക്കും ശേഷം മസ്‌കത്തിലെത്തിക്കും തുടര്‍ന്ന് സ്വദേശമായ ആലപ്പുഴയ്ക്ക് കൊണ്ടുപോകും
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.