മസ്കത്ത്: കഴിഞ്ഞ മാസം അവസാനത്തെ കണക്കനുസരിച്ച് ഒമാനിൽ പണപ്പെരുപ്പം 1.5 ശതമാനം വർധിച്ചതായി ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ സെന്ററിന്റെ കീഴിലുള്ള കൺസ്യൂമർ പ്രൈസ് ഇൻഡക്സ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷ്യയോഗ്യമായ, ലഹരിയില്ലാത്ത ശീതള പാനീയങ്ങളുടെ വില 4.5 ശതമാനമാണ് വർധിച്ചത്. പലവക വിഭാഗത്തിൽപ്പെട്ട ഉൽപന്നങ്ങളുടെ വില 3.1 ശതമാനവും ആരോഗ്യം 2.4 ശതമാനവും ഗൃഹം, വെള്ളം, വൈദ്യുതി, ഗ്യാസ് മറ്റ് ഇന്ധനങ്ങൾ 1.7 ശതമാനം എന്നിങ്ങനെയാണ് വർധനയുണ്ടായത്.
റസ്റ്റാറന്റുകൾ, ഹോട്ടലുകൾ 0.6 ശതമാനവും വസ്ത്രം, പാദരക്ഷ 0.3 ശതമാനവും ഫർണിച്ചർ, വീട്ടുപകരണങ്ങൾ 0.3 ശതമാനവുമായി വർധിച്ച വസ്തുക്കളിൽപെടുന്നു. എന്നാൽ, ഗതാഗത ഗ്രൂപ്പുകളുടെ ചെലവ് 1.7 ശതമാനവും വിദ്യാഭ്യാസ ചെലവ് 0.4 ശതമാനവും കുറഞ്ഞു. പുകയില ഉൽപന്നങ്ങൾ, വാർത്താവിനിമയം എന്നവയുടെ വില മാറ്റമില്ലാതെ തുടരുകയാണ്.
പച്ചക്കറികളുടെ വില 20 ശതമാനവും പഴവർഗങ്ങളുടെ വില 7.6 ശതമാനവും പാൽ, ചീസ്, മുട്ട എന്നിവയുടെ വില 4.7 ശതമാനവും വർധിച്ചു.
ഇറച്ചി 2.2 ശതമാനം, പഞ്ചസാര, തേൻ, ജാം രണ്ട് ശതമാനം, മത്സ്യം, കടൽ ഭക്ഷ്യ ഉൽപന്നങ്ങൾ 1.8 ശതമാനം, ഫുഡ് സ്റ്റഫ് 1.6 ശതമാനം, ഭക്ഷ്യ എണ്ണ 1.3 ശതമാനം എന്നിങ്ങനെയും വർധിച്ചിട്ടുണ്ട്. വടക്കൻ ശർഖിയയിലാണ് ഈ കലയളവിൽ ഏറ്റവും കൂടുതൽ വില വർധനയുണ്ടായത്. ഇവിടെ 2.3 ശതാമനമാണ് വില വർധന. തെക്കൻ ശർഖിയയിജൽ 2.2 ശതമാനവും മുസന്തം അൽ വുസ്ത എന്നിവിടങ്ങളിൽ 2.1 ശതമാനവുമാണ് വില വർധന.
വടക്കൻ ബാത്തിനയിൽ രണ്ട് ശതമാനവും ദോഫാറിൽ 1.6 ശതമാനവും തെക്കൻ ബാത്തിന, ബുറൈമി എന്നിവിടങ്ങളിൽ 1.6 ശതമാനവും വില വർധിച്ചു. ദഖിറ, ദാഖിലിയ എന്നിവിടങ്ങളിൽ 1.5 ശതമാനവും മസ്കത്ത് ഗവർണറേറ്റിൽ 1.2 ശതമാനവുമാണ് വർധന. മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമുണ്ടായിരിക്കുന്നത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.