പ്രവാസി സമൂഹത്തെക്കാള്‍ കൂടുതല്‍ പൗരന്‍മാരുള്ളത് ഒന്നിനും 29 നും ഇടയിലും എണ്‍പത് വയസ്സിന് മുകളിലും
കുവൈത്ത് സി്റ്റി : പുതിയ തലമുറയുടെ ജനസംഖ്യ പ്രവാസി സമൂഹത്തെക്കാള്‍ മുന്നിലെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്.
ഒരു വയസ്സിനും 29 വയസ്സിനും ഇടയിലുള്ള കുവൈത്തി പൗരന്‍മാരുടെ ജനസംഖ്യ 8,62,171 ആയി. ഇതേ പ്രായത്തിലുള്ള പ്രവാസികളുടെ ജനസംഖ്യ 6,85,585 ആണ്.
30-34 വയസ്സുള്ളവരുടെ വിഭാഗത്തില്‍ 148,089 പ്രവാസികളുള്ളപ്പോള്‍ രാജ്യത്തെ പൗരന്‍മാരുടെ എണ്ണം 105,417 ആണ്. 35 മുതല്‍ 60 വയസ്സുവരെയുള്ളവരുടെ വിഭാഗങ്ങളിലാണ് ജോലി തേടിയെത്തിയ പ്രവാസികളും രാജ്യത്തെ പൗരന്‍മാരും തമ്മില്‍ വലിയ അന്തരമുള്ളത്. ഈ വിഭാഗത്തില്‍ 89,932 സ്വദേശി പൗരന്‍മാര്‍ മാത്രമാണുള്ളത്. എന്നാല്‍, പ്രവാസി സമൂഹത്തിന്റെ ജനസംഖ്യ 352,477 ആണ്.
ഇതിലും കൂടുതലാണ് 40 നും 44 നും ഇടയിലുള്ളവരുടെ ജനസംഖ്യാനുപാതം. നാല്‍പതു മുതല്‍ അമ്പതു വയസ്സുള്ളവരുടെ വിഭാഗത്തില്‍ ഏതാണ്ട് ആറിരട്ടിയാണ് പ്രവാസികളുടെ ജനസംഖ്യയുമായി വ്യത്യാസക്കുറവുള്ളത്.
40 നും 44 നും ഇടയിലുള്ള സ്വദേശികള്‍ 73,841
ഇതേ പ്രായത്തിലുള്ള പ്രവാസികള്‍ 426,758
45 നും 49 നും ഇടയിലുള്ള വിഭാഗത്തിലെ സ്വദേശികള്‍ 71,620
പ്രവാസികള്‍ -423,968
50-54 വിഭാഗത്തില്‍ ,സ്വദേശികള്‍-60,107
പ്രവാസികള്‍ 302,941
55-59 വിഭാഗത്തില്‍. സ്വദേശികള്‍ -50,639
പ്രവാസികള്‍ -200,962
60-64 വിഭാഗത്തില്‍. സ്വദേശികള്‍ 38,667
പ്രവാസികള്‍-126,433
65-69 വിഭാഗത്തില്‍, സ്വദേശികള്‍ 28,897
പ്രവാസികള്‍- 71,248
70-74 വിഭാഗത്തില്‍ സ്വദേശികള്‍- 17,661
പ്രവാസികള്‍ 33,215
75-79 വിഭാഗത്തില്‍ സ്വദേശികള്‍ 11,089
പ്രവാസികള്‍- 13,315
എണ്‍പതു വയസ്സിനു മുകളില്‍ പ്രവാസികളേക്കാള്‍ കൂടുതല്‍ പേരുള്ളത് സ്വദേശികളാണ്. പ്രവാസികള്‍ 10,173 സ്വദേശികള്‍ 10.795.
നേരത്തെ, അറുപതു വയസ്സിനു മേല്‍ പ്രായമുള്ള പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമം കുവൈത്ത് എടുത്തു കളഞ്ഞിരുന്നു. ഇതോടെ അറുപതു വയസ്സു കഴിഞ്ഞവര്‍ക്ക് ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റും അതില്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും 250 ദിനാര്‍ അടച്ച് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനാകും.
നിരോധനകാലത്ത് നാലായിരത്തിലധികം പ്രവാസികള്‍ ജോലി നഷ്ടപ്പെട്ട് രാജ്യത്തിനു പുറത്ത് പോകേണ്ടി വന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.