വടകര കീഴല്‍ സ്വദേശി ബാബുരാജിനാണ് ജോലി ലഭിക്കുക. ചെങ്കല്‍ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൊ സൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കോഴിക്കോട് : കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാംനിലയില്‍നിന്ന് തലകറങ്ങി താഴേക്കുവീണ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിന് സൊസൈറ്റിയില്‍ ജോലിനല്‍കും. വടകര കീഴല്‍ സ്വദേശി ബാബുരാജിനാണ് ജോലി ലഭിക്കുക. ചെങ്കല്‍ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൊ സൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബാബുരാജിന് ചെയര്‍മാന്‍ ഉപഹാരവും നല്‍കി.
18-നാണ് സംഭവം. ഒന്നാംനിലയുടെ വരാന്തയുടെ കൈവരിയില്‍ ചാരി നില്‍ക്കുകയായിരുന്ന അരൂര്‍ സ്വദേശി നടുപ്പറമ്പില്‍ ബിനു പൊടുന്നനെ പിന്നോട്ടുമറിഞ്ഞു. അടുത്തുനില്‍ക്കുകയായിരുന്ന ബാബുരാജ് മിന്നല്‍ വേഗത്തില്‍ ബിനുവിന്റെ കാലില്‍ മുറുകെ പിടിച്ച് രക്ഷിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റ് ആളുകളും ബാങ്കിലെ ഗണ്‍ മാന്‍ വിനോദും സഹായത്തിനെത്തി. എല്ലാവരുംകൂടി ബിനുവിനെ വലിച്ചുകയറ്റി വരാന്തയില്‍ കിടത്തി. ആശുപത്രിയില്‍ എത്തിച്ച് അടിയന്തര വൈദ്യശുശ്രൂഷയും ലഭ്യമാക്കി. സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ അതിവേഗം വൈറലായി.
യുഎല്‍സിസിഎസ് വൈസ് ചെയര്‍മാന്‍ വി കെ അനന്തന്‍, ഡയറക്ടര്‍മാരായ സി വത്സന്‍, എം എം സുരേന്ദ്രന്‍, പി പ്രകാശന്‍, എം പത്മനാഭന്‍, പി കെ സുരേഷ് ബാബു, കെ ടി കെ അജി, കെ ടി രാജന്‍, മാനേജിങ് ഡയറക്ടര്‍ എസ് ഷാജു, ജനറല്‍ മാനേജര്‍ കെ പ്രവീണ്‍ കുമാര്‍, കെ പി ഷാബു എന്നിവര്‍ സംസാരിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.