ഒരു കോടി കോവിഡ് വാക്‌സിനുകള്‍ പുറത്തുനിന്നു വാങ്ങുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ പിന്തുണച്ച് നടി ഐശ്വര്യ ലക്ഷ്മി
തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗത്തില്‍ കേരള സര്‍ക്കാര്‍ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി. തനിക്ക് രാഷ്ട്രീയം ഇല്ല, പക്ഷേ പിണറായി വിജയന്‍ സര്‍ക്കാര്‍ ഈ വിഷയം മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്യുന്നു എന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
483 കോടി ചെലവഴിച്ചാണ് അടുത്ത മൂന്ന് മാസക്കാലത്തെ വാക്‌സിനേഷന്‍ നടപടികള്‍ക്കായി ഒരു കോടി വാക്‌സിനുകള്‍ വാങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിനെ പിന്തുണച്ചാണ് ഐ ശ്വര്യ ലക്ഷ്മി രംഗത്തുവന്നത്.
‘ഐ ലൗ യൂ ചീഫ് മിനിസ്റ്റര്‍. എനിക്ക് രാഷ്ട്രീയമില്ല. എങ്കിലും നമ്മുടെ സംസ്ഥാനത്ത് കാര്യങ്ങള്‍ കൈകാര്യം കാണുമ്പോള്‍ സന്തോഷം. കഠിന കാലഘട്ടം കഴിഞ്ഞിട്ടില്ല. എങ്കിലും ഇത് പ്രത്യാശ്യ യുടെ കണിക തരുന്നു, നന്ദി’. ഐശ്വര്യ ലക്ഷ്മിക്ക് കഴിഞ്ഞ ഏപ്രില്‍ എട്ടിന് കോവിഡ് ബാധിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളെ താരം അഭിനന്ദിച്ചു. ഒരു രാഷ്ട്രീയ പാര്‍ ട്ടിയുമായും അനുഭാവമില്ലെന്നും പക്ഷേ നമ്മുടെ സംസ്ഥാനത്തെ കാര്യങ്ങള്‍ മുഖ്യമന്ത്രി കൈകാ ര്യം ചെയ്യുന്നത് കാണുമ്പോള്‍ അതീവ സന്തോഷം തോന്നുന്നതായും ഐശ്വര്യ ലക്ഷ്മി കുറിച്ചു, കഠിനകാലഘട്ടം അവസാനിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ കോവിഡ് നിയന്ത്രണ നടപടികള്‍ പ്രത്യാശ നല്‍കുന്നതായും താരം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലാണ് ഐശ്വര്യ ലക്ഷ്മി മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്തുവന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.