ന്യൂഡൽഹി: ഐ ഫോൺ 16 സീരീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയതിന് പിന്നാലെ ഐ ഫോൺ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ. 10,000 രൂപ മുതലാണ് ഇന്ത്യയിലെ വിലക്കിഴിവ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐ ഫോൺ 15ന്റെ 128 ജി.ബി ബേസ് മോഡലിന്റെ വില 79,000ത്തിൽനിന്ന് 69,000 ആയാണ് കുറച്ചത്. 128 ജി.ബിയുടെ 15 പ്ലസിനും 10,000 രൂപയുടെ കുറവുണ്ട്. രണ്ടുവർഷം മുമ്പിറങ്ങിയ 14 സീരീസിന്റെ ബേസ് മോഡലുകൾക്കും 10,000 വീതമാണ് ഇളവ്.
പുതുതായി ഇറങ്ങിയ ഐ ഫോൺ 16 സീരീസുകളിൽ 128 ജി.ബി മോഡലിന് 79,900വും 16 പ്ലസിന് 89,900വും ആണ് വില. അതേസമയം, കഴിഞ്ഞ വർഷം ഇറങ്ങിയ 15 പ്രോ മോഡലുകളെ അപേക്ഷിച്ച് വിലക്കുറവിലാണ് 16 പ്രോ മോഡലുകൾ എത്തിയിരിക്കുന്നത്. 16 പ്രോ മോഡലിന് 1,19,900വും പ്രോ മാക്സിന് 1,44,900വുമാണ് നിലവിലെ വില. 15 പ്രോ ഇറങ്ങിയപ്പോൾ 1,34,000വും പ്രോ മാക്സിന് 1,59,900വും ആയിരുന്നു വില. ഈ വർഷമാദ്യം ഇത് 1,29,800ഉം 1,54,900വും ആയി കുറച്ചിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.