Categories: Corporate

ഐ.ടി.സിയുടെ ബി നാച്വറൽ ആംവേ ഇന്ത്യ വിപണനം ചെയ്യും

കൊച്ചി: ഐ.ടി.സിയുടെ ബി നാച്വറലും ആംവേ ഇന്ത്യയും സഹകരിച്ച് രാജ്യത്ത് ഇതാദ്യമായി രോഗപ്രതിരോധശേഷി തെളിയിച്ച ചേരുവയോടെ ബി നാച്വറൽ പ്ലസ് ജ്യൂസുകൾ വിപണിയിലിറക്കി. ബി നാച്വറൽ, രോഗപ്രതിരോധശേഷിയുടെ ഇരട്ടിഗുണം കൂടി നൽകാൻ ലക്ഷ്യമിട്ടാണ് മൂന്നു മാസത്തെ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ചേരുവയുമായി ഓറഞ്ച്, മിക്‌സഡ് ഫ്രൂട്ട് വകഭേദങ്ങൾ വിപണിയിലെത്തിച്ചിരിക്കുന്നത്. ഒരു ലിറ്റർ പാക്കറ്റിന്റെ വില 130 രൂപ.
ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന ലൈഫ് സയൻസസ് ആൻഡ് ടെക്‌നോളജി സെന്റർ (എൽ.എസ.്ടി.എസ് വികസിപ്പിച്ചെടുത്തതും വൈദ്യശാസ്ത്രപരമായി തെളിയിച്ചതുമായ ഘടകമാണ് പ്രതിരോധശേഷിയെ പിന്തുണയ്ക്കുന്ന പുതിയ ചേരുവ. പകർച്ചവ്യാധിയുടെ വെല്ലുവിളി നേരിടുന്ന കാലത്ത് രോഗപ്രതിരോധശേഷി നിർണായകമായിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ ആൻഡ് റിസർച്ചിന്റെ മാർഗനിർദ്ദേശങ്ങൾക്കു കീഴിൽ നടത്തിയ ഡബിൾബ്ലൈൻഡ് പ്ലാസിബോ കണ്ട്രോൾഡ് ക്ലിനിക്കൽ സ്റ്റഡിയിൽ ചേരുവ വികസിപ്പിച്ചെടുത്തത്. ഇതിനായുള്ള പഠനം ക്ലിനിക്കൽ ട്രയൽസ് രജിസ്ട്രി ഇന്ത്യയിലും (സി.ടി.ആർ.ഐ) രജിസ്റ്റർ ചെയ്തിരുന്നു.
ഉപഭോക്താക്കളുടെ അഭിപ്രായം വേഗത്തിൽ സ്വരൂപിക്കുന്നതിനും വിശ്വാസ്യതുയുള്ള പങ്കാളി എന്ന നിലയിലുമാണ് ആംവേ ഇന്ത്യയുമായി വിതരണത്തിൽ ഐ.ടി.സി കൈകോർക്കുന്നത്. ആരോഗ്യ, രോഗപ്രതിരോധരംഗത്ത് ആംവേക്കുള്ള മികവ് കൂടുതൽ ഉപഭോക്താക്കളിലേയ്‌ക്കെത്താൻ സഹായിക്കും. ഐ.ടി.സിക്ക് രാജ്യവ്യാപകമായുള്ള വിതരണശൃംഖലയലൂടെയും പുതിയ ഉൽപ്പന്നങ്ങൾ ലഭ്യമാകും. വൻകിട റീടെയിൽ ശൃംഖലകളും ഹൈപ്പർ മാർക്കറ്റുകളും ഉൾപ്പെടുന്ന മോഡേൺ ട്രേഡ്, ജനറൽ ട്രേഡ് സ്റ്റോറുകൾ, ഇകൊമേഴ്‌സ് വെബ്‌സൈറ്റുകൾ എന്നിവ ഉൾപ്പെടെയാണിതെന്ന് ഐ.ടി.സി ഫുഡ്‌സ് ഡിവിഷൻ ഡിവിഷണൽ ചീഫ് എക്‌സിക്യൂട്ടീവ് ഹേമന്ത് മാലിക് പറഞ്ഞു.
ആരോഗ്യത്തിന് മുൻഗണന നൽകുന്നവരുടെ മുൻനിര ബ്രാൻഡാണ് ആംവേയെന്നും വിൽക്കപ്പെടുന്ന വിറ്റാമിനുകളിലും ഡയറ്ററി സപ്ലിമെന്റുകളിലും ലോകത്ത് ഒന്നാം സ്ഥാനത്താണ് ആംവേ ന്യൂട്രിലൈറ്റെന്നും ആംവേ ഇന്ത്യ എന്റർെ്രെപസസ് സി.ഇ.ഒ അൻഷു ബുധരാജ പറഞ്ഞു. രോഗപ്രതിരോധശേഷിക്ക് പേരുകേട്ട ന്യൂട്രിലൈറ്റ് ഓൾ പ്ലാന്റ് പ്രോട്ടീൻ ബി നാച്ചുറൽ + റേഞ്ചുമായി യോജിക്കുന്നത് ഉപഭോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 weeks ago

This website uses cookies.