കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ ധനമന്ത്രി തോമ സ് ഐസകിന് നോട്ടീസ് നല്‍കിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ട റേറ്റ് (ഇഡി) നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിനാ യി മുന്‍ ധനമന്ത്രി തോമസ് ഐസകിന് നോട്ടീസ് നല്‍കിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇഡിയുടെ അധികാര പരിധിയില്‍ കിഫ്ബി യും മസാല ബോണ്ടും വരില്ല. കള്ളപ്പണം വെളുപ്പിക്കലില്‍ മാത്രമാണ് ഇഡിക്ക് ഇടപെടാന്‍ കഴിയുക യെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ എടുത്ത തീരുമാനമാണ് കിഫ്ബി. ഇതില്‍ കള്ളപ്പണമില്ല. കേര ളത്തില്‍ മന്ത്രിസഭ എടു ത്ത ഒരു തീരുമാനത്തിന് മേല്‍ അന്വേഷിക്കാന്‍ ഇ ഡിക്കാവില്ല. ഇത്തരം നടപടി ശരിയാണെന്ന് കരു തുന്നില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ സതീശന്‍ പറഞ്ഞു.
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാറിന്റെ പുതിയ ഉത്തരവ് അവ്യക്തത നിറഞ്ഞതാണ്. ഇതു പ്രകാരം ജനവാസ മേഖലയെ ഒഴിവാക്കാനാകില്ല. മന്ത്രിസഭാ യോഗത്തിലെ പഴയ ഉത്തരവ് പിന്‍ വലിക്കണം.
യൂത്ത്കോണ്‍ഗ്രസ് റാലിയില്‍ ആര്‍ എസ് എസിന്റെ ഗണഗീതം പാടിയിട്ടുണ്ടെങ്കില്‍ പരിശോധി ക്കും. ഗണഗീതം കേട്ടാല്‍ തനിക്ക് മനസ്സിലാകില്ലെന്നും സതീശന്‍ പ്രതികരി ച്ചു. എ കെ ജി സെന്റര്‍ ആക്രമണവുമായി മല്ലപ്പള്ളിയില്‍ നടത്തിയ പ്രതികരണത്തില്‍ ശ്രീമതി ടീച്ചറെ കിടുങ്ങാച്ചിയമ്മ എന്ന സതീശന്‍ വിശേഷിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പി കെ ശ്രീമതിക്കെതിരെ താന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടില്ല. തന്റെ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശമുണ്ടെങ്കില്‍ പിന്‍വലിച്ച് മാപ്പ് പറയാന്‍ മടിയില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.