Home

ഐഷ സുല്‍ത്താനയെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം ; ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം, പിന്തുണയുമായി സിപിഎം

ഐഷാ സുല്‍ത്താനയോട് പകവച്ച് പുലര്‍ത്തുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും പൊ ലീസും കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന ആശങ്ക, തള്ളിക്കളയാനാകില്ല. ഇതെ ല്ലാം ഭിന്നാഭി പ്രായം പ്രകടിപ്പിക്കുന്നവരെ നിശബ്ദരാക്കാന്‍ കേന്ദ്ര ഭരണാധികാരം ബി.ജെ. പി ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണെന്ന് സിപിഎം

തിരുവനന്തപുരം : ലക്ഷദ്വീപ് നിവാസിയും സിനിമ പ്രവര്‍ത്തകയുമായ ഐഷാ സുല്‍ത്താനയെ ക ള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനുള്ള ലക്ഷദ്വീപ് പൊലീസിന്റെ ഹീനമായ നീക്കത്തില്‍ സിപി എം സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍, ദ്വീപില്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ  പരിഷ്‌ക്കാര നടപടികളെ , ദ്വീപ് ജനത ഒന്നിച്ച് എതിര്‍ക്കുകയാണ്. അവരുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നതാണ് അ ഡ്മിനിസ്ട്രേഷന്‍ ആവിഷ്‌ക്കരിച്ച നടപടികള്‍. ഈ നടപടികള്‍ക്കെതിരെ മാധ്യമങ്ങളില്‍ വിമര്‍ ശനമുയര്‍ത്തി എന്നതാണ് ഐഷയ്ക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍ക്ക് കാരണം.

നേരത്തെ പൊലീസ് ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. കേരള ഹൈ ക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍, ഐ ഷയെ ജയിലിലടക്കാനുള്ള പൊലീസിന്റെ നീക്കം വിജയിച്ചില്ല. എന്നിട്ടും, ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ച് വരുത്തി ഐഷയെ രണ്ട് ദിവസം പൊ ലീസ് ഭീഷണിപ്പെടുത്തി.

ചോദ്യം ചെയ്യലില്‍ കേസ് ചാര്‍ജ് ചെയ്യാനുള്ള യാതൊരു തെളിവും പൊലീസിന് ലഭിച്ചില്ല. ജൂലൈ 8ന് കവരത്തി പൊലീസ് സംഘം ഒരു വാറണ്ടുമായി വന്ന് ഐഷ ഇപ്പോള്‍ താമസിക്കുന്ന കാക്കനാ ട്ടുള്ള ഫ്ളാറ്റില്‍ റെയ്ഡ് നടത്തി. അരിച്ചുപെറുക്കി പരിശോധിച്ചിട്ടും ഐഷയ്ക്കെതിരെ കുറ്റം ചാര്‍ ത്താന്‍ തക്കതായതൊന്നും കണ്ടെടുക്കാനായില്ല. എന്നാല്‍ ഐഷയുടെ സഹോദരന്റെ ലാപ്ടോപ്പ് അവര്‍ കസ്റ്റഡിയിലെടുത്തു.

കവരത്തി പൊലീസ് കൊണ്ടുപോയ ഈ ലാപ്ടോപ്പില്‍, കൃത്രിമമായി രേഖകള്‍ കയറ്റി ഐഷക്കെ തിരായി തെളിവുകളെന്ന പേരില്‍ ഉപയോഗ പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഉയര്‍ന്നിട്ടു ണ്ട്. ഭീമ കൊറെഗാവ് കേസില്‍ എന്‍.ഐ.ഐ പിടികൂടിയ നിരപരാധികള്‍ക്കെതിരെ, കള്ള തെളി വുകള്‍ ഉണ്ടാക്കിയത് ഈ വിധമാണ്. ഫാ.സ്റ്റാന്‍ സ്വാമിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന വ്യാജ രേഖ കള്‍, അദ്ദേഹത്തില്‍ നിന്നും പിടിച്ചെടു ത്ത ലാപ്ടോപ്പില്‍ കയറ്റുകയാണുണ്ടായതെന്ന വസ്തുത പുറ ത്തുവന്നിട്ടുണ്ട്.

ഐഷാ സുല്‍ത്താനയോട് പകവച്ച് പുലര്‍ത്തുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും പൊലീസും കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന ആശങ്ക, തള്ളിക്കളയാനാകില്ല. ഇതെല്ലാം ഭിന്നാഭി പ്രായം പ്രകടിപ്പിക്കുന്നവരെ നിശബ്ദരാക്കാന്‍ കേന്ദ്ര ഭരണാധികാരം ബി.ജെ.പി ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണ്.

പൗരാവകാശം ചവിട്ടിമെതിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയമാണ് ലക്ഷദ്വീപ് അഡ്മിനി സ്ട്രേ ഷന്‍ നടത്തുന്നത്. ഐഷയ്ക്ക് നേരെ നടത്തു ന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും, പൗരവകാ ശ ധ്വംസനവുമാണ്. ഈ നടപടിയില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി പ്രതിഷേധിക്കുകയും ഈ നട പടിക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്താനും എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥി ക്കുന്നതായി സി.പി.എം സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.