സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൂട്ടത്തല്ലിനു പിന്നാലെയാണ് പാര്‍ട്ടി പിളര്‍ന്നത്. സംഘര്‍ഷത്തിനു ശേഷം ഇരു വിഭാഗവും വെവ്വേറെ യോഗം ചേര്‍ന്നു
കൊച്ചി : രാവിലെ കൊച്ചിയിലുണ്ടായ കൂട്ടത്തല്ലിന് പിന്നാലെ ഇടതുമുന്നണിയിലെ ഘടകകക്ഷിയാ യ ഇന്ത്യന്‍ നാഷണല്‍ ലീഗ് (എന്‍എല്‍) പിളര്‍ന്നു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ വഹാബ്, ജനറ ല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി. അബ്ദുല്‍ വഹാ ബും കാസിം ഇരിക്കൂറും സമാന്തര സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള വിഭാഗം ആലുവയിലും പ്രസിഡന്റ് അബ്ദുല്‍ വഹാബിന്റെ നേ തൃത്വത്തില്‍ കൊച്ചി തോപ്പുംപടിയിലുമാണ് യോഗം ചേര്‍ന്നത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പകരം നാസര്‍ കോയ ത ങ്ങളെ പുതിയ ജനറല്‍ സെക്രട്ടറിയായി തെര ഞ്ഞെടുത്തതായും പ്രസിഡന്റ് അബ്ദുല്‍ വഹാബ് അറിയിച്ചു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താ ക്കിയെന്നും പാര്‍ട്ടിയുടെ അഖിലേന്ത്യ അധ്യക്ഷന്റേതാണ് ഈ തീരുമാനമെന്നും ജനറല്‍ സെക്രട്ടറി കാസീം ഇരിക്കൂര്‍ വ്യക്തമാക്കി. എന്നാല്‍ തന്നെ മാറ്റിയെന്ന തീരുമാനം അവജ്ഞയോടെ തള്ളുന്ന തായി അബ്ദുല്‍ വഹാബ് പറഞ്ഞു. പാര്‍ട്ടിയില്‍ ഭൂരിഭാഗവും തങ്ങള്‍ക്കൊപ്പമാണ്. അടുത്തമാസം മൂന്നിന് സംസ്ഥാന കമ്മറ്റിയോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ തകര്‍ക്കാന്‍ ജനറല്‍ സെക്രട്ടറി ശ്രമിക്കുന്നതായും അബ്ദുല്‍ വഹാബ് ആരോപിച്ചു.
ഐഎന്‍എല്ലിന്റെ 112 കൗണ്‍സില്‍ അംഗങ്ങളില്‍ 72 പേര്‍ കൂടെയുണ്ടെന്നും 62 പ്രവര്‍ത്തക സമി തി അംഗങ്ങളില്‍ 32 പേരും കൂടെയുണ്ടെന്നും അബ്ദുല്‍ വഹാബ് വ്യക്തമാക്കി. ഓഗസ്റ്റ് മൂന്നിന് കോ ഴിക്കോട് വച്ച് പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹി യോഗം ചേരുമെന്നും വഹാബ് അറിയിച്ചു. തര്‍ക്ക ത്തില്‍ മന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഏതു പക്ഷത്താണെന്ന് പറയണമെന്നും വഹാബ് ആ വശ്യപ്പെട്ടു.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തിനിടെ ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാ ക്കേറ്റം ഉണ്ടാവുകയും പിന്നീട് ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. മന്ത്രി അഹമ്മദ് ദേവ ര്‍കോവിലിന്റെ സാന്നിധ്യത്തിലാണ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി പ്രവര്‍ത്തകര്‍ പരസ്പരം തമ്മിലടിച്ചത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ മന്ത്രിയുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള നീക്കമാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.