ദോഹ : ഏഷ്യയിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം ഖത്തറിന്റെ അക്രം അഫീഫിന്. ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന എഎഫ്‍സി വാർഷിക പുരസ്കാര ചടങ്ങിലാണ് ഏഷ്യയിലെ മികച്ച താരമായി അക്രം അഫീഫ് തിരഞ്ഞെടുക്കപ്പെട്ടത്. ഖത്തര്‍ ആതിഥേയത്വം വഹിച്ച ഏഷ്യന്‍ കപ്പിലെ മിന്നും പ്രകടനമാണ് ഖത്തറിന്റെ താരത്തിന് തുണയായത്. എട്ട് ഗോളുമായി ടൂര്‍ണമെന്റിലെ ടോപ്സ്കോററായിരുന്നു അഫീഫ്. ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ സദ്ദിന്റെ താരമായ അക്രം, ക്ലബിന് വേണ്ടിയും മികച്ച പ്രകടനം നടത്തിയിരുന്നു.
27 വയസ്സുകാരനായ അഫീഫ് രണ്ടാം തവണയാണ് പുരസ്കാരത്തിന് അര്‍ഹനാകുന്നത് 2019 ലാണ് നേരത്തെ ഏഷ്യന്‍ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടത്. രാണ്ടാമതും ഏഷ്യയിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം ലഭിച്ചത് ഏറെ സന്തോഷം നൽകുന്നുവെന്ന് അക്രം അഫീഫ് പറഞ്ഞു. രണ്ടാമതും അവാർഡ് ലഭിച്ചത് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ പ്രചോധനം നൽകുമെന്നും നേട്ടങ്ങൾക്കായി കഠിനാധ്വാനം ചെയ്യുമെന്നും അഫീഫ് പറഞ്ഞു.
അവാർഡ് നേടിയ അഫീഫിനെ ഖത്തർ കായിക യുവജനകാര്യ മന്ത്രി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അഹമദ് അൽതാനി അഭിനന്ദിച്ചു . ഈ അവാർഡ് ഖത്തർ യുവതയ്ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ അക്രം അഫീഫിനെ കൂടാതെ ദക്ഷിണ കൊറിയയുടെ സോൾ യുങ് വൂ, ജോർദാന്റെ യസാൻ അൽ നഇമത് എന്നിവരാണ് അവസാന മൂന്നില്‍ ഉണ്ടായിരുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.