നേരത്തെ ട്രെയല്‍സില്‍ പങ്കെടുക്കാതെ തന്നെ വിനേഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. അതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത പരിക്കും പുറത്താക ലും.
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഗുസ്തി ടീമില്‍ നിന്നു വനിതാ താരം വിനേഷ് ഫോഗട് പുറത്ത്. പരിക്കാണ് 28കാരിയായ താരത്തിനു വിനയായത്. താരത്തിനു ശസ്ത്രക്രിയ വേണ്ടി വരും. വി നേഷിന്റെ പകരക്കാരിയായി ആന്റിം പംഗലിനെ ടീമില്‍ ഉള്‍പ്പെടുത്തി.
രണ്ട് ദിവസം മുന്‍പ് പരിശീലനത്തിനിടെ ഇടതു കാല്‍മുട്ടിനു പരിക്കേറ്റതായും പരിശോധനയില്‍ ശ സ്ത്രക്രിയ അനിവാര്യമാണെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കിയെന്നു വി നേഷ് പറഞ്ഞു. പരിക്ക് ഭേദമാകാ നുള്ള ഏക പരിഹാരം ശസ്ത്രക്രിയ മാത്രമാണെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കിയെന്നും താരം ടീമില്‍ നി ന്നുള്ള പിന്‍മാറ്റം സംബന്ധിച്ച കുറിപ്പില്‍ വ്യക്തമാക്കി.
ഈ മാസം 17നു മുംബൈയില്‍ വച്ചാണ് ശസ്ത്രിക്രിയ. 2018ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ നേടിയ സ്വര്‍ണം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പരിക്ക് പദ്ധതികള്‍ താളം തെറ്റിച്ചു. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് വിനേഷ്. രണ്ട് തവണ കോമ ണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണവും ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും താരം നേടിയിട്ടുണ്ട്.
നേരത്തെ ട്രെയല്‍സില്‍ പങ്കെടുക്കാതെ തന്നെ വിനേഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമായി രുന്നു. അതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത പരിക്കും പുറത്താക ലും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.