Home

ഏഴു കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദി കടത്താന്‍ ശ്രമം ; മൂന്ന് പേര്‍ അറസ്റ്റില്‍

ഏഴു കോടി രൂപ മൂല്യമുള്ള ആമ്പര്‍ഗ്രിസ് അഥവാ തിമിംഗലം ഛര്‍ദ്ദിയാണ് പിടിച്ചെടുത്തത്. ജുനഗഡില്‍ നിന്ന് അഹമ്മദാബാദിലെ ഒരു ഇടപാടുകാരന് വേണ്ടി ആമ്പര്‍ഗ്രിസ് കടത്തുന്നതിനിടെയാണ് മൂുന്നംഗസംഘത്തെ പൊലീസ് പിടികൂടിയത്

അഹമ്മദാബാദ്: വിപണിയില്‍ ഏഴ് കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദി കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുവാണ് തിമിംഗലം ഛര്‍ദ്ദിക്കുന്ന അവശിഷ്ടം. ഇതിനു ആമ്പര്‍ഗ്രിസ് എന്നാണു പേര്.

ഏഴു കോടി രൂപ മൂല്യമുള്ള ആമ്പര്‍ഗ്രിസ് ജുനഗഡില്‍ നിന്ന് അഹമ്മദാബാദിലെ ഒരു ഇടപാടുകാ രന് വേണ്ടി കടത്തുന്നതിനിടെയാണ് മൂന്നു പേര്‍ പൊലീസ് പിടിയിലായത്. 5.35 കിലോഗ്രാം തൂക്കമു ള്ള ആമ്പര്‍ഗ്രിസാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. കള്ളക്കടത്തില്‍ പത്തുപേര്‍ ഉള്‍പ്പെടുന്ന തായി സംശയിക്കുന്നതായി പൊലീസ് പറയുന്നു. അന്വേഷണം തുടരുകയാണ്.

സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോ ലുള്ള വസ്തുവാണിത്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാന്‍ തീരം ആമ്പര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയില്‍ സ്വര്ണത്തോ ളം വിലമതിക്കുന്ന വസ്തുവാണിത്.പ്രധാനമായും സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുന്നത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.