Home

ഏഴാം ദിവസം നെഗറ്റീവായാല്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം; സര്‍ക്കാര്‍ ജീവനക്കാരുടെ കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു

കോവിഡ് ബാധിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ഏഴ് ദിവസം കഴിഞ്ഞ് പരിശോധന നടത്തണം. ടെസ്റ്റില്‍ നെഗറ്റീവായാല്‍ ഉടന്‍ ജോലിയില്‍ പ്രവേശി ക്കണമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈറസ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവന ക്കാര്‍ക്കുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. രോഗം ബാധിച്ചവര്‍ക്കും പ്രാഥമിക സമ്പര്‍ക്ക മുള്ളവര്‍ക്കും പ്രത്യേക അവധി നല്‍കും. അവധി ദുരുപയോഗം ചെയ്താന്‍ കര്‍ശന നടപടിയുണ്ടാ കുമെന്നും മുന്നറിയിപ്പുണ്ട്.

കോവിഡ് ബാധിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ഏഴ് ദിവസം കഴിഞ്ഞ് പരിശോധന നടത്തണം. ടെസ്റ്റില്‍ നെഗറ്റീവായാല്‍ ഉടന്‍ ജോലിയില്‍ പ്രവേശി ക്കണമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് ഭേദമായവരാണെങ്കില്‍ രോഗികളുമായി സമ്പര്‍ക്ക ത്തില്‍ വന്നാലും ക്വാറന്റൈനില്‍ പോകേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കോവിഡ് ഭേദമായവര്‍ 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങളില്ലെങ്കില്‍ ഓഫിസിലെത്തണമെന്നാ യിരുന്നു നേരത്തെയുള്ള നിര്‍ദേശം. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഏഴാം ദിവസം പരി ശോധിച്ച് നെഗറ്റീവായാല്‍ ഓഫിസില്‍ എത്തണം. തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നുള്ള സാക്ഷ്യ പത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കാഷ്വല്‍ ലീവ് അനുവദിക്കുക.

നിലവില്‍ കോവിഡ് ബാധിച്ചവരെ പത്താം ദിവസമാണ് നെഗറ്റീവ് ആയി എന്ന് കണക്കാക്കുന്നത്. നെഗറ്റീവായോ എന്നറിയാന്‍ പരിശോധനയും ഒഴിവാക്കിയിരുന്നു. മാത്രവുമല്ല നെഗറ്റീവായശേഷം ഏഴ് ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണമെന്ന നിബന്ധനയും ഉണ്ട്. ഇതിലാണ് മാറ്റം വരു ത്തിയത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.