യലഹങ്കയിലെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ സമാപിച്ച ഏറോ ഇന്ത്യ 2023 പ്രദര്‍ശനത്തില്‍ പ്രതിരോധ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 80,000 കോടി രൂപയു ടെ നിക്ഷേപത്തിന് 266 കരാറുകളും ധാരാണാപത്രങ്ങളും ഒപ്പിട്ടു
ബംഗളൂരു: യലഹങ്കയിലെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ സമാപിച്ച ഏറോ ഇന്ത്യ 2023 പ്രദര്‍ശനത്തില്‍ പ്ര തിരോധ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 80,000 കോടി രൂപയു ടെ നിക്ഷേപത്തിന് 266 കരാറുകളും ധാ രാണാപത്രങ്ങളും ഒപ്പിട്ടു.
ഹെലികോപ്ടര്‍ എന്‍ജിന്‍ നിര്‍മാണത്തിന് ഹിന്ദുസ്ഥാന്‍ ഏയ്രോനോട്ടിക്സും ഫ്രഞ്ച് കമ്പനി സഫ്രാന്‍ ഹെലികോപ്ടര്‍ എന്‍ജിന്‍സുമായും അഡ്വാന്‍സ്ഡ് മീഡിയം കോം ബാറ്റ് വിമാനം നിര്‍മിക്കാന്‍ ഭാരത് ഇലക്ട്രോണിക്സും ഏയ്രോനോട്ടിക്കല്‍ ഡവലപ്മെന്റ് ഏജന്‍സിയും തമ്മിലുള്‍പ്പെടെ കരാറുകള്‍ ഒപ്പിട്ടു. മിസൈലുകള്‍, ഡ്രോണില്‍ നി ന്നയയ്ക്കാവുന്ന മിസൈലുകള്‍, കൗണ്ടര്‍ ഡ്രോണ്‍ റഡാര്‍ തുടങ്ങിയ ഉത്പ ന്നങ്ങള്‍ നിര്‍മിക്കുന്നതും കരാറില്‍ ഉള്‍പ്പെടുന്നു.
പ്രതിരോധസേനകള്‍ക്കാവശ്യമായ സാമഗ്രികളില്‍ 75 ശതമാനവും അടുത്ത സാമ്പത്തികവര്‍ഷം ഇന്ത്യന്‍ ഉത്പാദകരില്‍ നിന്ന് വാങ്ങുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഒരുലക്ഷം കോടി രൂപ ഇതുവഴി ആഭ്യന്തര ഉത്പാദകര്‍ക്ക് ലഭിക്കും. മുന്‍വര്‍ഷത്തെ 68ല്‍ നിന്നാണ് 75 ശതമാനമായി ഇക്കു റി വര്‍ദ്ധിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധസേനകള്‍ക്ക് ബഡ്ജറ്റ് വിഹിതമായി 5.94 ലക്ഷം കോടി രൂപ ലഭിച്ചതില്‍ 1.63 ലക്ഷം കോടിയും സേനകളുടെ ആധുനികവത്കരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ചെലവഴിക്കു ന്നത്. ആഭ്യന്തര ഉത്പാദക മേഖലയെ ശക്തിപ്പെടുത്താനും വിദേശത്തു നിന്ന് ഇറക്കുമതി പരാമവധി കു റയ്ക്കുകയുമാണ് ലക്ഷ്യം. സ്ഥാപനങ്ങള്‍ ഒരു ചുവട് മുന്നാട്ടുവച്ചാല്‍ പത്തു ചുവടുകള്‍ വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ബഡ്ജറ്റ് വിഹിതത്തിന്റെ നാലിലൊന്നും ആഭ്യന്തര ഉത്പാദകള്‍ക്കായി മാറ്റിവയ്ക്കുന്നത് മേഖ ലയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ്.
പ്രതിരോധമേഖലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ക്ക് ഇന്ത്യന്‍ വ്യവസായങ്ങള്‍ മുന്നോട്ടുവരുമെന്നാണ് സര്‍ ക്കാരിന്റെ പ്രതീക്ഷ. ശക്തവും സ്വാശ്രയവുമായ പ്രതിരോധ മേഖല രാജ്യസുരക്ഷയെ മാത്രമല്ല, സമ്പത്ത് രംഗത്തെയും ശക്തമാക്കും. മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ് പദ്ധതിയിലൂടെ പ്രതിരോധ മേഖല യില്‍ ഉള്‍പ്പെടെ വ്യവസായങ്ങ ള്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം ഒരുക്കാന്‍ കഴിഞ്ഞതായി അദ്ദേ ഹം പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.