അബുദാബി : യുഎഇയിൽ ലൈസൻസില്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുന്ന പൗരന്മാർ 3 മാസത്തിനകം റജിസ്റ്റർ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം.ഏപ്രിൽ 13 വരെ റജിസ്റ്റർ ചെയ്യുന്നതിന് ഫീസ് ഈടാക്കില്ല. ലൈസൻസില്ലാതെ ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വച്ചാൽ ഉണ്ടാകുന്ന നിയമപരമായ പ്രത്യാഘാതങ്ങളിൽനിന്ന് പൗരന്മാരെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ആയുധ, സ്ഫോടക വസ്തു ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടർ ജനറൽ മുഹമ്മദ് സുഹൈൽ അൽ നെയാദി, ഡയറക്ടറേറ്റ് ഓഫ് വെപ്പൺസ് ആൻഡ് എക്സ്പ്ലോസീവ്സ് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽറഹ്മാൻ അലി അൽ മൻസൂരി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആയുധങ്ങളും വെടിക്കോപ്പുകളും അനധികൃതമായി കൈവശം വയ്ക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി ലൈസൻസ് നേടുന്നതിനുമാണിത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ റജിസ്ട്രേഷന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്ക് www.moi.gov.ae,, ടോൾ ഫ്രീ നമ്പർ 800233.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.