കുവൈത്ത് സിറ്റി: തണുപ്പുകാലം കഴിഞ്ഞ് വേനല്‍ക്കാലത്തിലേക്ക് കടക്കുകയാണ് കുവൈത്ത്. ഇതിനിടയിലുള്ള ധീരാബാൻ സീസണിലെ രണ്ടാം ഘട്ടത്തിലൂടെയാണ് കുവൈത്ത് കടന്നുപോകുന്നതെന്ന് അൽ അജൈരി സയന്‍റിഫിക് സെന്‍റര്‍ സ്ഥിരീകരിച്ചു. ഇത് അൽ മുഅഖിർ നക്ഷത്രം എന്നറിയപ്പെടുന്നു. രാത്രിയിൽ മിതമായ കാലാവസ്ഥയും ഉച്ചയ്ക്ക് ഉയർന്ന താപനിലയുമാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത. ഈ കാലയളവിൽ ഏപ്രിൽ അവസാനം വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറഞ്ഞു.
അതേസമയം, വാരാന്ത്യത്തിൽ പകൽ ചൂടും രാത്രിയിൽ മിതമായ കാലാവസ്ഥയുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മാറി വീശും. വേഗത കുറഞ്ഞതും മിതമായതും ആയിരിക്കും, ചിലപ്പോൾ ശക്തമായ കാറ്റും ഉണ്ടാകും. തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.