ഏപ്രില്‍ മാസത്തില്‍ ബാങ്കുകള്‍ക്ക് 15 ദിവസം അവധിയായിരിക്കും. റിസര്‍വ് ബാങ്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ, പൊതു മേഖല ബാങ്കുകള്‍ക്ക് ഒന്‍പത് പൊതു അവധി ദിവസങ്ങള്‍ ഉണ്ടാകും. ഇതിനു പുറമേ രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ചകളിലും നാല് ഞായറാഴ്ചകളിലും ബാങ്കുകള്‍ അവധി ആയിരിക്കും
ഏപ്രില്‍ ഒന്നും രണ്ടും രാജ്യത്തെ ബാങ്കുകള്‍ക്ക് അവധിയാണ്. ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ കണക്കെടുപ്പ് പ്രമാണിച്ച് അടച്ചിടും. ഏപ്രില്‍ രണ്ട് ദുഖ:വെള്ളിയായതിനാല്‍ ബാങ്കുകള്‍ അടയ്ക്കും. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും ദുഖ:വെള്ളി പ്രമാണിച്ച് അവധി ബാധകമല്ല.ഏപ്രില്‍ മൂന്ന് ശനിയാഴ്ച ബാങ്കുകള്‍ വീണ്ടും തുറക്കും. ഏപ്രില്‍ നാല് ഞായറാഴ്ചയായതിനാല്‍ ബാങ്ക് അവധിയായിരിക്കും.
തുടര്‍ച്ചയായി അവധി ദിവ സങ്ങള്‍ കാരണം ബാങ്ക് ഉപഭോക്താക്കള്‍ക്ക് ബാങ്കിലെത്തി പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും കഴിയില്ല. എ ടി എമ്മുകള്‍, മൊബൈല്‍ ബാങ്കിങ്, ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങള്‍ മാത്രമായിരിക്കും ലഭ്യമാക്കുക. ഏപ്രില്‍ അഞ്ചിന് ഹൈദരാബാദ് റീജിയണല്‍ സെന്ററില്‍ ബാബു ജഗ്ജീവന്‍ റാമിന്റെ ജന്മദിനം ആഘോഷിക്കുന്നതിനാല്‍ അവധി ദിനമായാരിക്കും. ഏപ്രില്‍ 13ന് തെലുങ്ക് പുതുവത്സര ദിനം, ഉഗാഡി ഉത്സവം, സാജിബു നോങ്മപന്‍ബ, ഒന്നാം നവരാത്രി, ബൈശാഖി എന്നിങ്ങനെ ഒന്നിലധികം ഉത്സവങ്ങള്‍ നടക്കുന്നതിനാല്‍ ബാങ്കുകള്‍ക്ക് അവധി ലഭിക്കും.
ഏപ്രില്‍ 14ന് ബാബ സാഹേബ് അംബേദ്കര്‍ ജയന്തിയുടെ ദിനമായതിനാല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഏപ്രില്‍ 15ന് ഹിമാചല്‍ ദിനം, ബംഗാളി പുതുവത്സര ദിനം, ബോബാബ് ബിഹു, സര്‍ഹുല്‍ എന്നിവ ആഘോഷിക്കുന്നതിനാല്‍ ബാങ്കുകള്‍ക്ക് അവധി ആയിരിക്കും. ഏപ്രില്‍ 16ന് ഗുവാഹത്തിയില്‍ ബോഹാബ് ബിഹു ആയതിനാല്‍ അന്ന് ബാങ്കുകള്‍ക്ക് അവധി ലഭിക്കും.
അവസാനത്തെ അവധി ഏപ്രില്‍ 27നാണ്. രാം നവമി ആയതിനാലും ഗാരിയ പൂജ അടയാളപ്പെടുത്തിയതിനാലും ബാങ്കുകള്‍ക്ക് അവധി ആയിരിക്കും. ഏപ്രില്‍ മാസത്തില്‍ ബാങ്കുകള്‍ക്ക് 15 ദിവസം അവധിയായിരിക്കും. റിസര്‍വ് ബാങ്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ, പൊതു മേഖല ബാങ്കുകള്‍ക്ക് ഒന്‍പത് പൊതു അവധി ദിവസങ്ങള്‍ ഉണ്ടാകും. ഇതിനു പുറമേ രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ചകളിലും നാല് ഞായറാഴ്ചകളിലും ബാങ്കുകള്‍ അവധി ആയിരിക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.