റിട്ടയര്‍മെന്റിന് ശേഷം ഹരിപ്പാടുകാരി പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മി ചുവട്‌വച്ചത് ആ യിരങ്ങളുടെ മനസിലേക്കാണ്. അമ്പത്തിരണ്ടാം വയസ്സില്‍ ചിലങ്ക വീണ്ടുമണിഞ്ഞ് പ്രൊ ഫഷണല്‍ നര്‍ത്തകിയായി മാറിയ എന്‍ജിനീയറിങ് കോളേജ് റിട്ട. പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മിയുടെ കഥ ആരെയും പ്രചോദിപ്പിക്കും, ലക്ഷ്യബോധത്തിന് മുന്നില്‍ പ്രായം മുട്ടുകുത്തും.
സവിതാ പ്രമോദ് രാഘവൻ
സ്‌കൂള്‍ പഠനകാലത്ത് ഒമ്പതാം വയസ്സിലാണ് നൃത്തപഠനം തുടങ്ങിയത്. ചി ങ്ങോലി ഗവണ്മെന്റ് സ്‌കൂളിലും, ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര ബഥനി ബാലി കമഠം സ്‌കൂളിലും ആയിരുന്നു വിദ്യാഭ്യാസം. ഹരിപ്പാടായിരുന്നു അന്ന് വീട്. അവിടെ നിന്നും കൊല്ലത്തു വന്നാണ് അക്കാലത്ത് നൃത്തം പഠിച്ചിരുന്നത്. അ ച്ഛനാണ് നൃത്ത ക്ലാസ്സില്‍ കൊണ്ടുവിടുന്നതും തിരികെ വിളിച്ചുകൊണ്ടു പോ യിരുന്നതും. അതൊരു പ്രൊഫഷനായി എടുക്കാന്‍ വീട്ടില്‍ സമ്മതമില്ലായിരു ന്നു. എങ്കിലും മത്സരങ്ങള്‍ക്കെല്ലാം പങ്കെടുക്കാന്‍ അനുവദിച്ചിരുന്നു.
മികച്ച നടി കൂടി ആയിരുന്ന ഗായത്രി സ്‌കൂളില്‍ നാടകം, സംഗീതം,നൃത്തം എന്നിങ്ങനെ എല്ലാ കാര്യങ്ങ ള്‍ക്കും പങ്കെടുത്തിരുന്നു. ചിത്രാ മോഹന്‍ ടീച്ചറിന്റെ ശിക്ഷണത്തില്‍ നൃത്തത്തിന്റെ ആദ്യ ചുവടുകള്‍ പ ഠിച്ച ഗായത്രി വിജയലക്ഷ്മിയെ പിന്നീട് രാധാമണി ടീച്ചര്‍, ലളിതഭദ്രന്‍ ടീച്ചര്‍ എന്നിവര്‍ നൃത്തം പഠിപ്പിച്ചു. ദീ പിക ബാലസംഖ്യത്തില്‍ നാടോടി നൃത്തം, സെമിക്ലാസിക്കല്‍ ഡാന്‍സ് എന്നിവക്ക് സംസ്ഥാനതലത്തിലും പങ്കെടുത്തിരുന്നു.
പഠിക്കാന്‍ മിടുക്കിയായിരുന്ന ഗായത്രി പ്രീഡിഗ്രി തൊണ്ണൂറു ശതമാനം മാര്‍ക്കോടെ പാസായി. കൊല്ലം ടി കെഎം എന്‍ജിനീയറിങ് കോളജില്‍ പ്രവേശനം എളുപ്പത്തില്‍ നേടിയെടുത്തു. ഇലട്രിക്കല്‍ എന്‍ജി നീ യറിങ് ആണ് ചെയ്തത്. ബിടെക് കാലത്ത് യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനം നേ ടുകയും ചെയ്തിരുന്നു. രണ്ടു തവണ സ്റ്റേറ്റ് സെലക്ഷന്‍ കിട്ടിയ അഞ്ചുപേരില്‍ ഒരാളായി. സംഗീത നാടക അക്കാദമി ഉള്‍പ്പെടെ ജില്ലാതലത്തില്‍ ഭരതനാട്യത്തിലും, മോഹിനിയാട്ടത്തിലും സമ്മാനങ്ങള്‍ നേടി.
അധ്യാപനം എന്ന തിരക്കുകള്‍ക്കിടയിലും ദൂരദര്‍ശനില്‍ അനൗണ്‍സര്‍ ജോ ലി ചെയ്യുകയും ‘ഒരു മണ്ണാങ്കട്ടയുടെ കഥ’എന്ന ടെലിഫിലിമില്‍ അഭിനയിക്കു കയും ചെയ്തിട്ടുണ്ട് ഗായത്രി. പക്ഷേ, നൃത്തം പൂര്‍ണമായി നിന്നു. പിന്നീടങ്ങോട്ട് കുഞ്ഞുങ്ങളുടെയും കോ ളജിലെ വിദ്യാര്‍ത്ഥികളുടെയും ഭാവിയില്‍ മാത്രമായി ശ്രദ്ധ. താമസം കൊല്ലത്തേക്ക് മാറി. മൂന്നു പതിറ്റാ ണ്ടു കാലം നൃ ത്തത്തിന് താല്‍കാലിക വിരാമം നല്‍കി എന്‍ജിനീയറിങ് കുട്ടികള്‍ക്കും കുടുംബത്തിനു മായി ജീവിതം ഉഴിഞ്ഞു വച്ചു. എന്‍ജിനീയറിങ് കുട്ടികള്‍ക്ക് അധ്യാപിക മാത്രമായിരുന്നില്ല, അമ്മ, കൂട്ടു കാരി, വഴികാട്ടിയായ അധ്യാപിക, ടീച്ചര്‍ അവരുടെ എല്ലാമെല്ലാമായി. അധ്യാപനത്തെ അത്രമേല്‍ സ്‌നേ ഹിച്ച ടീച്ചര്‍ നൃത്തത്തെക്കുറിച്ച് ചിന്തിച്ചതേയില്ല. നൃത്തം നിന്നതിലോ, അധ്യാപനത്തിലേക്ക് എത്തിയതി ലോ പരാതിയോ പരിഭവമോ ഇല്ലെന്ന് ടീച്ചര്‍ പറയുന്നു. ഇഷ്ടപ്പെട്ടുതന്നെയാണ് അധ്യാപനം ചെയ്തത്. കോ ളജിലെ കുട്ടികളോട് വളരെ നല്ല ഇഴയടുപ്പം ഉണ്ടാക്കിയെടുക്കാനായി. മക്കളെ ഒറ്റയ്ക്ക് വളര്‍ത്തിയതും ആ സ്വദിച്ചു തന്നെ ചെയ്തു. 2015ല്‍ ടി കെഎം കോള ജിലെ സീനിയര്‍ അഡൈ്വസറായിരിക്കെ എന്‍ജിനീയ റിങ് ആദ്യ പതിനൊന്ന് റാങ്കുകളില്‍ പത്തെണ്ണവും ടികെഎം കോളജിന് ലഭിച്ചു എന്നത് എന്നെ ഏറെ സ ന്തോഷിപ്പിക്കുന്ന കാര്യമാണെന്ന് ടീച്ചര്‍ പറയുന്നു.
വീഡിയോ കണ്ട ടീച്ചര്‍ക്ക് മക്കളുടെ സപ്പോര്‍ട്ട് കൂടിയായപ്പോള്‍ വീണ്ടും നൃത്തം അഭ്യസിക്കാനുള്ള പ്രചോ ദനം കൂടി. റിട്ടയര്‍മെന്റിനുശേഷം വിരസമാകേണ്ട ഒന്നല്ല ജീവിതം എന്നു തിരിച്ചറിഞ്ഞ ടീച്ചര്‍ വീണ്ടും ചി ലങ്ക അണിഞ്ഞു. ഈശ്വരാധീനമായി കിട്ടിയ അസാധാരണ മെയ് വഴക്കം പരിശീലനം ഇല്ലാതെ തന്നെ നൃത്തം ചെയ്യാന്‍ ടീച്ചറെ പ്രാപ്തയാക്കി.
റിട്ടയര്‍മെന്റിന് ശേഷം ആശ്രാന്ത പരിശ്രമത്തിലൂടെയാണ് ഭരതനാട്യത്തിന്റെ വഴിയിലേക്ക് തിരിഞ്ഞത്. ആ ദൗത്യം ജീവിതത്തില്‍ മറ്റൊരു അധ്യായം കൂടിയായിരുന്നു എന്ന് ടീച്ചര്‍ പറയുന്നു. ഒരുപാട് സ്ത്രീകള്‍ ക്ക് പ്രചോദനമായി വിവാഹവും കുട്ടികളും റിട്ടയര്‍മെന്റും ഒന്നിനും തടസ്സം അല്ല എന്ന് തെളിയിക്കുകയാ ണ് ഗായത്രി വിജയലക്ഷ്മി. തിരുവനന്തപുരം മിഥിലാലയ ഡാന്‍സ് അക്കാദമിയിലായിരുന്നു വീണ്ടും നൃ ത്ത പഠനം ആരംഭിച്ചത്. 2015ലെ നവരാത്രിക്ക് മിഥിലാലയയുടെ പരിപാടിയില്‍ നൃത്തം ചെയ്തു.
മൈഥിലി ടീച്ചറിന്റെ കീഴില്‍ വീണ്ടും നൃത്തം അഭ്യസിച്ച ഗായത്രി ടീച്ചര്‍ 57വയസ്സ് ഉള്ളപ്പോള്‍ വൈലോപ്പി ള്ളി സംസ്‌ക്രതി ഭവനില്‍ ഒന്നര മണിക്കൂര്‍ ഭാരതനാട്യ കച്ചേരി ചെയ്തു. അമ്പതില്‍ അധികം സ്റ്റേജുകളി ല്‍ നൃത്തം ചെയ്ത ടീച്ചര്‍ പിന്നീട് കോവിഡ്കാലത്ത് 15 ഓണ്‍ലൈന്‍ പ്രോഗ്രാമുകളും പത്ത് സ്റ്റേജ് പ്രോ ഗ്രാമുകളും അഭിനയത്തിലേക്കും ചുവടുവെച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥിനി ആയ കോട്ടയംകാരി ചിന്മയി നായരുടെ ഷോര്‍ട് ഫിലിം ‘ഗ്രാന്‍ഡ്മാ’യില്‍ ഗ്രാന്‍ഡ് മാ ആയി അഭിനയിച്ചു. കേരള ടൂറിസം ഓണാഘോഷം, ഇടപ്പള്ളി ചങ്ങമ്പുഴപാര്‍ക്ക് നൃത്താസ്വാദക സദ സ്സ്, കടവല്ലൂര്‍ അന്യോന്യം, പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം, ആറ്റുകാല്‍ പൊങ്കാല, രാജ്യാന്തര ഡാന്‍സ് ഫെസ്റ്റുകള്‍ തുടങ്ങി നിരവധി പ്രമുഖ വേദികളില്‍ ഭരതനാട്യക്കച്ചേരി അവതരിപ്പിച്ചു കഴിഞ്ഞു ഗായത്രി.
മാതാപിതാക്കളെ വാര്‍ധക്യത്തില്‍ കൈവെടിയുന്ന വര്‍ത്തമാനകാലത്ത് അമ്മയ്ക്ക് പൂര്‍ണ പിന്തുണ നല്‍ കി മക്കളായ ഉണ്ണിമായയും യദുകൃഷ്ണനും, മരുമക്കളായ അനീഷും, ദേവിജയും കൊച്ചു മകന്‍ നിരഞ്ജനും ഒപ്പമുണ്ട്. തിരുവനന്തപുരത്തു സ്ഥിരതാമസമാക്കിയ ഗായത്രി ടീച്ചര്‍ റിട്ടയര്‍മെന്റ് ജീവിതം അരങ്ങില്‍ ആഘോഷമാക്കി മാറ്റുകയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.