Breaking News

എ വിജയരാഘവന്‍ പിബിയിലേക്ക്; കെ എന്‍ ബാലഗോപാലും, പി രാജീവും കേന്ദ്ര കമ്മിറ്റിയില്‍, ചരിത്രത്തില്‍ ആദ്യമായി ഒരു ദലിത് പിബിയില്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. എ വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലും മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവ രെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും തീരുമാ നം. ദലിത് ശോഷന്‍ മുക്തി മഞ്ച് അദ്ധ്യക്ഷന്‍ രാമചന്ദ്ര ഡോം പിബിയിലെത്തും.

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേന്ദ്രകമ്മിറ്റി യോഗം ഇന്ന് പുതിയ സിസി അംഗങ്ങളെ തിരഞ്ഞെടുക്കും. എ വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലും മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവരെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

സിപിഎമ്മിന്റെ 58 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ദലിത് സമുദായാംഗം പിബിയില്‍ ഇടംപിടി ക്കും. മന്ത്രി കെ രാധാകൃഷ്ണന്‍, രാമചന്ദ്ര ദോം എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലുള്ള ദലിത് നേതാക്കള്‍. പ ശ്ചിമ ബംഗാളില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ് അംഗവും, ദലിത് ശോഷന്‍ മുക്തി മഞ്ച് അദ്ധ്യക്ഷനുമായ രാമചന്ദ്ര ഡോമും പിബിയിലെത്തും. ആദ്യ ദലിത് പ്രാതിനിധ്യമായാണ് രാമചന്ദ്ര ഡോം എത്തുക. കേരളത്തില്‍ നിന്ന് ദലിത് പ്രാതിനിധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

കേരളത്തില്‍ നിന്നും എസ്ആര്‍പിക്ക് പുറമെ, വൈക്കം വിശ്വനും പി കരുണാകരനും കേന്ദ്രക്കമ്മിറ്റിയില്‍ നിന്നും ഒഴിയും. ഇരുവര്‍ക്കും പകരം പി രാജീവ്, കെ എന്‍ ബാല ഗോപാല്‍ എന്നിവരെയാണ് പരിഗണി ക്കപ്പെട്ടിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളുള്ള എംസി ജോസഫൈനെ ഒഴിവാക്കിയാല്‍, പി സതീദേവി, ടി എന്‍ സീമ, ജെ മേഴ്സിക്കുട്ടിയമ്മ, സി എസ് സുജാത എന്നിവരിലൊരാളെ പരിഗണിച്ചേക്കും. ത്രിപുരയി ല്‍ നിന്നുള്ള ദലിത് വിഭാഗക്കാരിയായ മുന്‍ എംപി ജര്‍ണദാസ് ബൈദ്യ കേന്ദ്രക്കമ്മിറ്റിയില്‍ ഇടംപിടിച്ചേ ക്കും.

എസ് രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മൊള്ള, ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പിബി അംഗങ്ങള്‍ കേ ന്ദ്ര കമ്മറ്റിയില്‍ നിന്ന് ഒഴിയാനും സന്നദ്ധത അറിയിച്ചു. എന്നാല്‍ സൂര്യകാന്ത് മിശ്ര തുടരണം എന്ന താല്പര്യമാണ് നേതൃത്വം പ്രകടിപ്പിച്ചത്.

പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന പാര്‍ട്ടിയെ നയിക്കുകയെന്ന നിര്‍ണായക ദൗത്യമാണ് സീതാറാം യെച്ചൂരിയുടേത്. വിശാഖപട്ടണത്ത് നടന്ന ഇരുപത്തിയൊന്നാമത് പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. എസ് രാമചന്ദ്രന്‍ പിള്ളയെ തലപ്പത്ത് എത്തിക്കാനുള്ള പ്രകാശ് കാരാട്ടിന്റെയും കേരളഘടകത്തിന്റെയും നീക്കത്തെ അതീജിവിച്ചാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായത്. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയെ മാറ്റാനുള്ള നീക്കത്തെ ബംഗാ ള്‍ ഘടകം മറികടന്നത് രഹസ്യ ബാലറ്റ് എന്ന നിര്‍ദ്ദേശത്തിലൂടെയാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.