Breaking News

എൻഡ്രിക്കിന് ഗോളോടെ അരങ്ങേറ്റം; വല്ലഡോളിഡിന്റെ വല നിറച്ച് റയൽ മാഡ്രിഡ്.!

മാഡ്രിഡ്: ലാലിഗയിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. റയൽ വല്ലഡോളിഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാർ തകർത്തുവിട്ടത്. വിജയികൾക്കായി ബ്രസീലിയൻ വണ്ടർ ബോയ് എൻഡ്രിക് ഗോളുമായി ലാലിഗ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ ഫെഡറികോ വാൽവെർഡോ, ബ്രഹിം ഡയസ് എന്നിവരുടെ വകയായിരുന്നു ശേഷിച്ച ഗോളുകൾ.
റയലിന്റെ വ്യക്തമായ ആധിപത്യം കണ്ട മത്സരത്തിൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട്പോലും അടിക്കാൻ വല്ലഡോളിഡിനായില്ല. പത്താം മിനിറ്റിൽ തന്നെ എംബാപ്പെ ഗോളിനടുത്തെത്തിയിരുന്നു. റൂഡിഗർ ഉയർത്തിനൽകിയ ലോങ് പാസ് നിലംതൊടുംമുമ്പ് സൂപ്പർ താരം പോസ്റ്റിലേക്ക് വഴിതിരിച്ചുവിട്ടെങ്കിലും എതിർ ഗോൾകീപ്പർ കാൾ ഹെയ്ൻ തട്ടിയകറ്റി. അക്കൗണ്ട് തുറക്കാൻ എംബാപ്പെയും വിനീഷ്യസും റോഡിഗോയും ആർദ ഗുലേറുമെല്ലാം നടത്തിയ മുന്നേറ്റങ്ങളെല്ലാം ആദ്യ പകുതിയിൽ എതിർ പ്രതിരോധവും ഗോൾകീപ്പറും ചേർന്ന് തടഞ്ഞിട്ടു.


50-ാം മിനിറ്റിൽ റയൽ കെട്ട് പൊട്ടിച്ചു. ഫ്രീ കിക്കിൽനിന്ന് പന്ത് സ്വീകരിച്ച വാൽവെർഡെയുടെ ഷോട്ട് എതിർ താരത്തിന്റെ കാലിൽ തട്ടി പോസ്റ്റിൽ കയറുകയായിരുന്നു. തിരിച്ചടിക്കാൻ വല്ലഡോളിഡിന് തുടർച്ചയായി രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പിന്നാലെ റയലിനെ തേടി അവസരങ്ങൾ വന്നെങ്കിലും ആർദ ഗുലേറും എംബാപ്പെയും രണ്ടെണ്ണം വീതം പാഴാക്കി.
എന്നാൽ, നിശ്ചിത സമയം അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ റയൽ ലീഡ് ഇരട്ടിപ്പിച്ചു. ബ്രഹിം ഡയസായിരുന്നു ഇത്തവണ സ്കോർ ചെയ്തത്. എഡർ മിലിട്ടാവോയിൽനിന്ന് ലോങ് പാസ് സ്വീകരിച്ച ബ്രഹിം തടയാനെത്തിയ ഗോൾകീപ്പർക്ക് മുകളിലൂടെ പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ എൻഡിക് പട്ടിക തികച്ചു. ബ്രഹിം ഡയസ് നൽകിയ മനോഹര പാസ് സ്വീകരിച്ച എൻഡ്രിക് രണ്ട് പ്രതിരോധ താരങ്ങളെയും ഗോൾകീപ്പറെയും കബളിപ്പിച്ച് പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.