കുവൈറ്റ് സിറ്റി: എസ് എം സി എ അബ്ബാസിയ ഏരിയ ബാലദീപ്തിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി “ലുമീറ 2022 ” എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. പന്ത്രണ്ടു വയസ്സു മുതലുള്ള കുട്ടികൾക്കായാണ് സെമിനാർ സംഘടിപ്പിച്ചത്.
പലവിധ ആസക്തികളും പ്രലോഭനങ്ങളും യുവതലമുറയെ നാശത്തിലേക്ക് തള്ളിവിടാൻ കിണഞ്ഞ് ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തീയ വീക്ഷണത്തിൽ കുട്ടികൾക്ക് സ്വയാവബോധം നൽകുവാനും ശരിതെറ്റുകൾ മനസ്സിലാക്കി ജീവിതത്തിൽ മുന്നേറാനുവാനും ഉതകുന്ന വിഷയങ്ങളാണ് സെമിനാറിൽ ചർച്ച ചെയ്തത്.
ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, ബിജോയി പാലാക്കുന്നേൽ (PAL’s ഫൗണ്ടേഷൻ )എന്നിവർ ക്ലാസ്സുകൾ നയിച്ചു.
വി.ഡാനിയേൽ കംബോണി ഇടവക അസി.വികാരി ഫാ.പ്രകാശ് കാഞ്ഞിരത്തിങ്കൽ OFM Cap സെമിനാർ ഉദ്ഘാടനം ചെയ്തു.എസ് എം സി എ അബ്ബാസിയ ഏരിയ ബാലദീപ്തി സെക്രട്ടറി മോനിക്ക വിൽസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ .എസ് എം സി എ അബ്ബാസിയ ഏരിയ ജനറൽ കൺവീനർ ബോബി തോമസ് കയ്യാലപ്പറമ്പിൽ, ബാലദീപ്തി ഏരിയ കോർഡിനേറ്റർ റിൻസി തോമസ് എന്നിവർ ആശംസകൾ നേർന്നു. ബാലദീപ്തി കേന്ദ്ര വൈസ് പ്രസിഡന്റ് മിലൻ രാജേഷ് കൂത്രപ്പള്ളിൽ ആമുഖ പ്രസംഗം നടത്തി.അലീന സിബി സ്വാഗതവും ആൻ ജോജി ജോസഫ് നന്ദിയും പറഞ്ഞു . നേഹ ജയ്മോൻ അവതാരകയായിരുന്നു. SMYM ടീമിൻ്റെ നേതൃത്വത്തിൽ നടത്തിയ ഗ്രൂപ്പ് ഗെയിംസ്. ബാലദീപ്തി കൊയർ നേതൃത്വം നൽകിയ സംഗീത പരിപാടി എന്നിവയും ഉണ്ടായിരുന്നു.
എസ്എംസി എ അബ്ബാസിയ ഏരിയ സെക്രട്ടറി ഡേവിഡ് ആൻറണി, ട്രഷറർ സിബിമോൻ തോമസ്, ഏരിയാ, കേന്ദ്രസമിതി അംഗങ്ങൾ, മലയാള ഭാഷാപഠന കേന്ദ്രം അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.