Home

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂലൈ മൂന്നാം വാരത്തില്‍ ; ലോക്ക്ഡൗണും കാരണം മൂല്യനിര്‍ണയം വൈകിയെന്ന് മന്ത്രി

എസ്എസ്എല്‍സി പരീക്ഷാഫലം ജൂലൈ മൂന്നാം വാരത്തില്‍ പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാ സ മന്ത്രി വി ശിവന്‍കുട്ടി. കോവിഡ് രണ്ടാം തരംഗത്തിലെ വ്യാപനവും അത് തടയുന്നതിനായുള്ള ലോക്ക്ഡൗണും കാരണം മെയ് മാസം ആരംഭിക്കാന്‍ ആലോചിച്ച പരീക്ഷാ മൂല്യനിര്‍ണയം ജൂണി ലേക്ക് മാറ്റിയിരുന്നതായി മന്ത്രി പറഞ്ഞു

തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷാഫലം ജൂലൈ മൂന്നാം വാരത്തില്‍ പ്രഖ്യാപിക്കുമെ ന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോവിഡ് രണ്ടാം തരംഗത്തിലെ വ്യാപനവും അത് തട യുന്നതിനായുള്ള ലോക്ക്ഡൗണും കാരണം മെയ് മാസം ആരംഭിക്കാന്‍ ആലോചിച്ച പരീക്ഷാ മൂല്യ നിര്‍ണയം ജൂണിലേക്ക് മാറ്റിയിരുന്നു. ജൂണിലും സംസ്ഥാനമൊട്ടാകെ ലോക്ക്ഡൗണിലായിരിക്കു മ്പോള്‍ തന്നെയാണ് മൂല്യനിര്‍ണ യവും ആരംഭിച്ചത്. പരിമിതകള്‍ക്കകള്‍ത്ത് നിന്ന് പ്രായോഗിക മായ രീതികളിലൂടെയാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാമ്പിലെത്താന്‍ അധ്യാപകര്‍ക്ക് വേണ്ടി കെ എസ് ആര്‍ ടി സി പ്രത്യേക ഗതാഗത സൗകര്യമൊരുക്കിയിരുന്നു. ഗതാഗത സൗകര്യം ഒരുക്കിയതിന് പുറമെ അധ്യാപ കര്‍ക്ക് സെന്ററുകള്‍ മാറുന്നതിനുള്ള അനുമതിയും നല്‍കിയിരുന്നു. ഇതിനാല്‍ ഏതാണ്ട് എല്ലാ അധ്യാപകര്‍ക്കും മൂല്യനിര്‍ണയത്തിന് എത്തുന്നതിന് സാധിച്ചു.

കോവിഡ് കാലത്ത് വിദ്യാഭ്യാസരംഗം പ്രതിസന്ധിയിലായിരുന്നു. വിദ്യാഭ്യാസരംഗത്തെ സാമൂഹിക നീതി ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ സ്‌കൂളുകളിലും സഹായ സമിതികള്‍ രൂപീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മുഴുവന്‍ വിദ്യാര്‍ ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യം ഉണ്ടാകുമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.