കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചെങ്കിലും എസ്എസ്എല്‍സി, പ്ല സ്ടു പരീക്ഷകള്‍ ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. എസ്എ സ്എല്‍സി പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചെങ്കിലും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്ര കാരം നടക്കും. എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചു. തിങ്കളാഴ്ച രാവിലെ 11ന് ഉന്നതതലയോഗം ചേരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എസ്എസ്എല്‍സി പാഠഭാഗം ഫെബ്രുവരി ആദ്യം പൂര്‍ത്തിയാക്കും. പ്ലസ് ടു പാഠഭാഗം ഫെബ്രുവരി അ വസാനത്തോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 10,11, 12 ക്ലാസ്സുകള്‍ ക്കുള്ള മാര്‍ഗരേഖ പുതുക്കും. ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കുള്ള ടൈംടേബിള്‍ പരിഷ് ക രിക്കും.
ഒമ്പതുവരെയുള്ള ക്ലാസുകളിലെ പഠനം ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി വിക്ടേ ഴ്സ് ചാനലിലെ ടൈംടേബിള്‍ പുനഃക്രമീകരിക്കും. സംസ്ഥാനത്തെ 35 ലക്ഷം കുട്ടികളുടെ പ ഠനമാണ് ഓണ്‍ലൈ നിലേക്ക് മാറുന്നത്. ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അ വ എത്തിക്കാനും ശ്രമിക്കും.
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് പ്രത്യേക ടൈംടേബിള്‍ തയ്യാറാക്കും. ഇത് ഉടന്‍ പുറത്തിറക്കും. സ്‌കൂളുകളി ല്‍ കോവിഡ് വ്യാപനം രൂക്ഷമല്ല. എങ്കിലും കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ സര്‍ക്കാരിന് പരീക്ഷണം നടത്താനാകില്ല. അതുകൊണ്ടാണ് സ്‌കൂള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ അടയ്ക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തു കഴിഞ്ഞു. ഇത് സിബിഎസ്ഇ, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളു ക ള്‍ക്കും ബാധകമാണ്. ആര്‍ക്കും മാറി നില്‍ക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
അടച്ചിടുന്നത് സിബിഎസ്‌സി സ്‌കൂളുകളിലടക്കം ബാധകം
സ്‌കൂളുകള്‍ അടച്ചിടുന്നത് കേരളത്തിലെ സി ബി എസ് സി സ്‌കൂളുകളിലടക്കം ബാധകമാണ്. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളില്‍ ഏകദേശം 35 ലക്ഷം കുട്ടികള്‍ ഉണ്ട്. കുട്ടികള്‍ക്ക് രോഗം വരാതിരിക്കാനുള്ള മുന്‍ കരുതലായാണ് സ്‌കൂളുകള്‍ അടച്ചിടുന്നതെന്ന് വിദ്യാഭ്യാസ മ ന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ രോഗ ബാധ ഉണ്ടായിട്ടില്ല. കുട്ടികളുടെ ആരോ ഗ്യ മാണ് പ്രധാനം. എസ് എസ് എല്‍ സി പരീക്ഷകളില്‍ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.