Breaking News

എസ്എസ്എല്‍വി വിക്ഷേപണം: ഉപഗ്രഹങ്ങളുമായി ബന്ധം നഷ്ടപ്പെട്ടു; ആശങ്കയിലായി ശാസ്ത്രജ്ഞര്‍

ഐഎസ്ആര്‍ഒ രൂപകല്‍പന ചെയ്ത എസ്എസ്എല്‍വി വിജയകരമായി വി ക്ഷേ പിച്ചെങ്കിലും, ദൗത്യം വിജയകരമായോ എന്നതു സംബന്ധിച്ച് അനിശ്ചിതത്വം ദൗ ത്യത്തെ ആശങ്കയിലാക്കി. കന്നി പറക്കലിന്റെ അവസാന ഘട്ടത്തില്‍ ഉപഗ്രഹ ത്തി ല്‍ നിന്നുള്ള ഡാറ്റകള്‍ സ്വീകരിക്കാന്‍ കഴിയാതെ വരികയായിരുന്നു.

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ രൂപകല്‍പന ചെയ്ത എസ്എസ്എല്‍വി വിജയകരമായി വിക്ഷേപി ച്ചെങ്കിലും, ദൗത്യം വിജയകരമായോ എന്നതു സംബന്ധിച്ച് അനിശ്ചിത ത്വം ദൗത്യത്തെ ആശങ്കയി ലാക്കി. കന്നി പറക്കലിന്റെ അവസാന ഘട്ടത്തില്‍ ഉപഗ്രഹത്തില്‍ നിന്നുള്ള ഡാറ്റകള്‍ സ്വീകരിക്കാന്‍ കഴിയാതെ വരികയായിരുന്നു. ഇന്ന് രാവി ലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച എസ്എസ്എല്‍വിഡി-1 ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് ദൗത്യത്തെ ആശങ്കയിലാക്കിയത്.

ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. റോക്കറ്റ് വഹിച്ചിരുന്ന രണ്ട് ഉപഗ്ര ഹങ്ങളെയും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞുവോ എന്നതില്‍ സം ശയം നിലനില്‍ക്കുകയാണ്. ഇത് വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം മാത്രമേ ദൗത്യം വിജയകരമാണോ അല്ലയോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപന മു ണ്ടാകൂ. വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലുക ള്‍ ലഭിക്കാത്തതാണ് പ്രശ്നം. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപ ല്‍ ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ എന്തോ സാങ്കേതിക തകരാര്‍ സംഭവി ച്ചുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നിരീക്ഷിച്ചുവരുകയാണെന്ന് ഐ എസ്ആര്‍ഒ ട്വീറ്റ് ചെ യ്തു.

രണ്ട് ഉപഗ്രഹങ്ങളാണ് എസ് എസ് എല്‍ വി വഹിയ്ക്കുന്നത്. ഭൗമനിരീക്ഷണവും പഠനവും ഗവേഷ ണവുമാണ് ഇഒഎസ് 02 വിന്റെ ദൗത്യം. രാജ്യത്തെ 75 സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 750 പെണ്‍കു ട്ടികള്‍ ചേര്‍ന്ന് നിര്‍മിച്ചതാണ് ആസാദി സാറ്റ്. എട്ട് കിലോ തൂക്കമുള്ള ആസാദി സാറ്റിന് ആറുമാസ ത്തെ കാലാവധിയുണ്ട്. ഹാം റേഡിയോ പ്രക്ഷേപണത്തിനുള്ള ട്രാന്‍സ്പോണ്ടറുകളും ബഹിരാകാശ ഗവേഷണത്തിനുള്ള സംവിധാനവുമാണ് ഈ നാനോ ഉപഗ്രഹത്തിലുള്ളത്. സെല്‍ഫി കാമറയും സജ്ജീകരിച്ചി ട്ടുണ്ട്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.