Kerala

എസ്എസ്എല്‍സി ഫലം നാളെ; ഫലപ്രഖ്യാപനം മൂന്ന് മണിക്ക്

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശി വന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആറ് വിവിധ വെബ്‌സൈറ്റുകളിലുടെ എസ്എ സ്എല്‍സി ഫലങ്ങള്‍ അറിയാന്‍ സാധിക്കുമായിരുന്നു. ഇത്തവണ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ എ ണ്ണം കൂടുതലായതിനാല്‍ ഫല പ്രഖ്യാപന സൈറ്റുകളുടെ എണ്ണം ചിലപ്പോള്‍ സര്‍ക്കാര്‍ വര്‍ധപ്പിച്ചേക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശി വന്‍കുട്ടി. ഉച്ചകഴിഞ്ഞ് മൂന്നിന് പി ആര്‍ ചേംബറിലാണ് ഫലപ്രഖ്യാ പനം നടക്കുക. പരീക്ഷ ബോര്‍ഡ് ചേ ര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കിയതോടെയാണ് എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടക്കുന്നത്. ടി എച്ച്എസ്എല്‍സി, ഹീയറിങ് ഇംപേഡ് പരീക്ഷകളുടെ ഫലപ്രഖ്യാപനവും എസ്എസ്എല്‍സി പരീക്ഷാ ഫലത്തോടൊപ്പമുണ്ടാകും.

കഴിഞ്ഞ തവണ 99.26 ശതമാനമായിരുന്നു വിജയം. കോവിഡ് കാലമായിരുന്നതിനാല്‍ തന്നെ വിദ്യാര്‍ഥി കള്‍ക്ക് കഴിഞ്ഞ വര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. എന്നാല്‍, ഇക്കുറി വിജയ ശതമാനത്തില്‍ വര്‍ ദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. ഗ്രേയ്‌സ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള ഫലമാകും ഇത്തവണ മന്ത്രി പ്രഖ്യാപി ക്കുക. നേരത്തെ മെയ് 20ന് ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയിച്ചിരു ന്നത്.

ഇത്തവണ 4,19,362 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഗള്‍ഫില്‍ നിന്നും 518 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി. ഒന്നേ കാല്‍ മാസത്തോളം നീണ്ട 70 ക്യാമ്പുകളില്‍ പങ്കെടുത്ത 9762 അധ്യാപകരാണ് മൂല്യനിര്‍ണയം പൂര്‍ത്തി യാക്കിയത്. പരാതികളോ പ്രശ്‌നങ്ങളോ ഇല്ലാതെ പരീക്ഷ പൂര്‍ത്തിയാക്കാനും തുടര്‍ന്ന് മൂല്യനിര്‍ണയം നടത്തി സമയബന്ധിതമായി ഫലം പ്രഖ്യാപനം നടത്താനും വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ആറ് വിവിധ വെബ്‌സൈറ്റുകളിലുടെ എസ്എസ്എല്‍സി ഫലങ്ങള്‍ അറിയാന്‍ സാധി ക്കുമായിരുന്നു. ഇത്തവണ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ എ ണ്ണം കൂടുതലായതിനാല്‍ ഫല പ്രഖ്യാ പന സൈറ്റുകളുടെ എണ്ണം ചിലപ്പോള്‍ സര്‍ക്കാര്‍ വര്‍ധപ്പിച്ചേക്കും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 months ago

This website uses cookies.