മനുഷ്യന്‍ ലോകത്തിന്റെ നെറുകയില്‍ കാല്‍ചവിട്ടിയിട്ട് 65 വര്‍ഷം. 1953ല്‍ എഡ്മണ്ട് ഹിലാരി, ടെന്‍സിങ് നോര്‍ഗെ ഷെര്‍പ്പ എന്നിവര്‍ ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയതിന്റെ ഓര്‍മ്മ യ്ക്കായാണ് മെയ് 29 എവറസ്റ്റ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1953 മെയ് 29നാണ് ഇവര്‍ രണ്ടുപേരും എവറസ്റ്റ് കൊടുമുടി കീഴടക്കിയത്
ചരിത്രത്തില്‍ ഇന്ന് .
1. എവറസ്റ്റ് ദിനം. 1953-എഡ്മണ്ട് ഹിലാരിയും ടെന്‍സിങ് നോര്‍ഗെയും എവറസ്റ്റ് കീഴടക്കിയ ദിനം.
2. 1453-ബൈസന്റിയന്‍ -ഒട്ടോമെന്‍ യുദ്ധം :സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ ഫതീഹിന്റെ നേതൃത്വത്തിലുള്ള ഒട്ടോമന്‍ പട കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കി. ഇതോടെ ബൈസന്റയിന്‍ സാ മ്രാജ്യത്തിന് അന്ത്യമായി.
3. 1727-പീറ്റര്‍ രണ്ടാമന്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയായി.
4. 1892- ബഹായി മതസ്ഥാപകന്‍ ബഹാവുള്ള (മിര്‍സ ഹുസ്സൈന്‍ അലി നൂറി)അന്തരിച്ചു
5. 1914-കനേഡിയന്‍ കപ്പലായ ‘എമ്പ്രസ് ഓഫ് അയര്‍ലണ്ട് ‘സെന്റ് ലോറന്‍സ് നദിയില്‍ മുങ്ങി ആയിരത്തിലേറെ മരണം.
6. 1874-വൈരുദ്ധ്യങ്ങളുടെ രാജാവ് ജി. കെ. ചെസ്റ്റര്‍ട്ടന്റെ ജന്മദിനം.
7. 1917-സഹോദരന്‍ അയ്യപ്പന്‍ എറണാകുളം ചെറായിലെ സഹോദരപുത്രന്റെ വീട്ടില്‍ മിശ്രഭോജനം നടത്തി. കേരളീയ നവോത്ഥാനത്തിന്റെ നാഴികക്കല്ലായി ഈ സംഭവം അറിയപ്പെടുന്നു.
8. 1929- മലയാള മനോരമ മുഖ്യപത്രാധിപര്‍ കെ.സി.മാമന്‍ മാപ്പിള അഖില കേരള ബാലജനസഖ്യത്തിന് രൂപം നല്‍കി.
9. 1950-വടക്കേ അമേരിക്കയെ ആദ്യമായി വലംവച്ച ‘സെന്റ് റോച് ‘എന്ന കപ്പല്‍ നോവാസ്‌കോട്ടിലെ ഹാലിഫാക്സില്‍ എത്തിച്ചേര്‍ന്നു.
10. 1970-കേരളവും തമിഴ്‌നാടുംതമ്മിലുള്ള മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ പുതുക്കി. 11.1987-പ്രധാനമന്ത്രിയും കര്‍ഷകനേതാവുമായിരുന്ന ചൗധരി ചരണ്‍സിംഗ് ന്യൂഡല്‍ഹിയില്‍ അന്തരിച്ചു.
12. 1987-ഹൈന്ദവ പുരാണേതിഹാസങ്ങളുടെ അഗാധതകളിലേക്ക് വെളിച്ചം പകര്‍ന്ന വെട്ടം മാണി അന്തരിച്ചു.
13. ലോക ഉദരാരോഗ്യ ദിനം.
14. ഐക്യരാഷ്ട്ര സമാധാന പാലകരുടെ ദിനം
15. 2000-കേരളത്തില്‍ തദ്ദേശഭരണ സ്ഥാപന ഓംബുഡ്സ്ഡ്‌സ്മാന്‍ നിലവില്‍ വന്നു
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.