യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി ക്കെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തി ക്രൈംബ്രാഞ്ച്. വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനി ച്ചതിനും പ്രത്യേക വകുപ്പുകള്‍ ചുമത്തി. ക്രൈംബ്രാഞ്ച് കേസന്വേഷണ റിപ്പോര്‍ട്ട് ജില്ല സെഷന്‍സ് കോടതിയില്‍ നല്‍കി
തിരുവനന്തപുരം: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തി ക്രൈംബ്രാഞ്ച്. വധശ്രമത്തിനും സ്ത്രീത്വത്തെ അപ മാനിച്ചതിനും പ്രത്യേക വകുപ്പുകള്‍ ചുമത്തി. ക്രൈംബ്രാഞ്ച് കേസന്വേഷണ റിപ്പോര്‍ട്ട് ജില്ല സെഷന്‍സ് കോടതിയില്‍ നല്‍കി. അതേ സമയം സംഭവം നടന്ന ദിവസങ്ങള്‍ പിന്നിട്ടിട്ടും എംഎല്‍എ ഒളിവില്‍ തുട രുകയാണ്.
പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ബലാത്സംഗത്തിന് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ വധശ്രമ ത്തിനും സ്ത്രീത്വത്തെ അപമാനിച്ച തിനും കൂടി കേസെടുക്കുന്നത്.
പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന മൊഴിയിലാണ് പുതിയ വകുപ്പ് ചുമത്തിയത്. സെപ്റ്റംബര്‍ 14 ന് കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് മൊ ഴി. വസ്ത്രം വലിച്ചു കിറി അപമാനിച്ചെന്നും യുവതി നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.
അതിനിടെ, സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴും എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ ഒളിവില്‍ തുടരുകയാണ്. എംഎല്‍എ കുറിച്ച് യാതൊരു വിവരവും ആര്‍ക്കു മില്ല. കഴിഞ്ഞദിവസം യുവതിയുടെ തിരുവനന്തപുരം പേട്ടയിലുള്ള വീട്ടില്‍ നിന്ന് മദ്യക്കുപ്പികളും എംഎല്‍എയുടെ വസ്ത്രങ്ങളും കണ്ടെത്തി യിരുന്നു.
പെരുമ്പാവൂരിലുള്ള കുന്നപ്പള്ളിയുടെ വീട്ടില്‍ ഇന്ന് തെളിവെടുപ്പിന് സാധ്യതയുണ്ട്. വീട്ടില്‍ വച്ചും കുന്ന പ്പള്ളി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ദിവസങ്ങളില്‍ ഇതുവരെ പോയ സ്ഥലങ്ങ ളായ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോര്‍ട്ട്, പരാതിക്കാരി താമസിക്കുന്ന സ്ഥലം തുടങ്ങിയ ഇട ങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.