എല്‍ഡിഎഫിനോടും യുഡിഎഫിനോടും ഒരു കാര്യം പറയാം നിങ്ങളുടെ ലാത്തികള്‍ക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. നിങ്ങള്‍ ആക്രമി ക്കാനൊരുങ്ങിയാല്‍ ഞങ്ങള്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മോദി
പാലക്കാട്: കേരളം ഫിക്‌സിഡ് ഡെപ്പോസിറ്റായി എല്‍ഡിഎഫും യുഡിഎഫും കണക്കാക്കുന്ന രാഷ്ട്രീയ അവസ്ഥയ്ക്ക് ഇക്കുറി മാറ്റം വരുമെന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി. പോയ വര്‍ഷങ്ങളില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റം വന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു .നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയില്‍ എന്‍ഡിഎ തെര ഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സംസ്ഥാനത്ത് പരസ്യമായിട്ടുള്ള രഹസ്യമാണ് എല്‍ ഡി എഫും യു ഡി എഫും തമ്മിലുള്ള സൗഹൃദമെന്ന്.ഒരു അഞ്ചു വര്‍ഷം ഒരു കൂട്ടര്‍ കൊള്ളയടിക്കുന്നു. അടുത്ത അഞ്ചു വര്‍ഷം അടുത്തവര്‍ കൊള്ളയടിക്കുന്നു. ബംഗാളില്‍ ഇടതും കോണ്‍ഗ്രസും ഒരുമിച്ചാണ് തെര ഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മോദി പറഞ്ഞു. എല്‍ ഡി എഫും യു ഡി എഫും പണമുണ്ടാക്കാന്‍ അവരവരുടേതായ മാര്‍ഗങ്ങള്‍ കണ്ടെത്തു ന്നു. സൂര്യ രശ്മികളെ പോലും യുഡിഎഫ് വെറുതെ വിട്ടില്ല. എല്‍ഡിഎഫ് ആണെങ്കില്‍ സ്വര്‍ണ നാണയ ങ്ങള്‍ക്ക് വേണ്ടി കേരളത്തെ ഒറ്റു കൊടുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിശ്വാസസംരക്ഷണത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ ഒരു പാര്‍ട്ടിയുടെ ഭാഗമാണെന്നതില്‍ അഭിമാ നിക്കുന്നു. ഞങ്ങളുടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ കേരള സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു ജയിലി ലാക്കി. ഞങ്ങളുടെ പ്രചാരണ പത്രികയില്‍ തന്നെ ആചാരസംരക്ഷണം മുഖ്യഅജന്‍ഡയാണ്. നാടി ന്റെ സംസ്‌കാരത്തേയും ആചാരത്തേയും പാരമ്പര്യത്തേയും നിരന്തരം അപമാനിക്കുകയും അവഹേളിക്കുകയുമാണ് എല്‍ഡിഎഫ് നേതാക്കള്‍. നാട്ടിലെ വിശ്വാസികളെ ആക്രമിച്ചപ്പോള്‍ മിണ്ടാതിരിക്കുകയാണ് യുഡിഎഫ് ചെയ്തത്. എല്‍ഡിഎഫിനോടും യുഡിഎഫിനോടും ഒരു കാര്യം പറയാം നിങ്ങളുടെ ലാത്തികള്‍ക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. നിങ്ങള്‍ ആക്രമിക്കാ നൊരുങ്ങിയാല്‍ ഞങ്ങള്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മോദി വ്യക്തമാക്കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.