വാഷിങ്ടൻ : ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിനിടെ, ഹമാസിനെതിരെ അന്ത്യശാസനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും ഉടൻ കൈമാറണമെന്നു ട്രംപ് നിർദേശിച്ചു. ഇല്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണു മുന്നറിയിപ്പ്.
‘ശാലോം ഹമാസ്’ എന്നാൽ ഹലോ, ഗുഡ്‌ബൈ എന്നാണ് അർഥം. നിങ്ങൾക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. എല്ലാ ബന്ദികളെയും ഇപ്പോൾ വിട്ടയയ്ക്കുക. നിങ്ങൾ കൊലപ്പെടുത്തിയ ആളുകളുടെ എല്ലാ മൃതദേഹങ്ങളും ഉടൻ തിരികെ നൽകുക. ഇല്ലെങ്കിൽ എല്ലാം ഇതോടെ അവസാനിച്ചു– ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് എഴുതി.‘‘ജോലി പൂർത്തിയാക്കാൻ വേണ്ടതെല്ലാം ഞാൻ ഇസ്രയേലിലേക്ക് അയയ്ക്കുന്നു, ഞാൻ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ ഒരു ഹമാസ് അംഗം പോലും സുരക്ഷിതനായിരിക്കില്ല. നിങ്ങൾ ജീവിതം നശിപ്പിച്ച ബന്ദികളെ ഞാൻ കണ്ടു. ഇത് നിങ്ങൾക്കുള്ള അവസാന മുന്നറിയിപ്പാണ്. ഇപ്പോൾ ഗാസ വിടാനുള്ള സമയമാണ്. ഇപ്പോഴും ഒരവസരം ബാക്കിയുണ്ട്. ഗാസയിലെ ജനങ്ങളോട്, നിങ്ങൾക്കു മനോഹരമായ ഭാവി കാത്തിരിക്കുന്നു. പക്ഷേ നിങ്ങൾ ബന്ദികളെ പിടിച്ചുവയ്ക്കരുത്. അങ്ങനെ ചെയ്താൽ, മരണമാകും ഫലം. ബുദ്ധിപൂർവമായ തീരുമാനം എടുക്കുക. ഇപ്പോൾ തന്നെ ബന്ദികളെ വിട്ടയയ്ക്കുക, അല്ലെങ്കിൽ നരകിക്കേണ്ടി വരും’’– ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ പ്രതിനിധി ആദം ബോഹ്‌ലർ ദോഹയിൽ ഹമാസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു മുന്നറിയിപ്പെന്നാണു റിപ്പോർട്ട്. ഹമാസുമായി നേരിട്ടു ചർച്ചകൾ നടത്തുന്നതിൽ ഇസ്രയേൽ നിലപാട് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച അവസാനിച്ച ആറ് ആഴ്ചത്തെ വെടിനിർത്തൽ നീട്ടുന്നതിനെക്കുറിച്ച് ഇസ്രയേലും ഹമാസും ആലോചിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.