രോഗികളെ രാജ്യത്തെ ആശുപത്രികളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള പ്ലാറ്റ്‌ഫോമാണ് ഇതിലൂടെ യാഥാര്‍ഥ്യമായതെന്നും പ്രധാനമന്ത്രി നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് മോദി പറഞ്ഞു
ന്യൂഡല്‍ഹി: ദരിദ്ര ജനവിഭാഗങ്ങള്‍ക്കും ഇടത്തരക്കാര്‍ക്കും ചികിത്സാരംഗത്തെ പ്രശ്നങ്ങള്‍ പരിഹ രിക്കുന്നതിനുള്ള ആയുഷ് മാന്‍ ഭാരത് ഡിജി റ്റല്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഇതോട ചികിത്സാ രം ഗത്തും പാവപ്പെട്ടവരും ഇടത്തരക്കാരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചികിത്സാരംഗം ഡിജിറ്റല്‍വത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ വഴി രാജ്യത്തെ ഏതു ആശുപത്രിയില്‍ നിന്നും മെ ച്ചപ്പെട്ട ചികിത്സ രോഗിക്ക് തേടാന്‍ സാധിക്കും. രോ ഗികളെ രാജ്യത്തെ ആശുപത്രികളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള പ്ലാറ്റ്‌ഫോമാണ് ഇതിലൂടെ യാ ഥാര്‍ഥ്യമായതെന്നും പ്രധാനമന്ത്രി നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതി ഉദ്ഘാടനം ചെ യ്ത് കൊണ്ട് മോദി പറഞ്ഞു.
എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കാനും ചികിത്സാ രേഖകള്‍ ഏകോപിപ്പി ക്കാനുമാണ് പദ്ധതി. വ്യക്തികളുടെ സ്വകാര്യത യും ആരോഗ്യരേഖകളുടെ സുരക്ഷിതത്വവും ഉറ പ്പാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. വ്യക്തികളുടെ അനുമതിയോടെ ആരോഗ്യരേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ലഭ്യമാക്കാനും ചികിത്സ സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. കഴിഞ്ഞ വര്‍ഷ ത്തെ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനമാണ് യാഥാര്‍ത്ഥ്യമാകുന്നത്.
പുതിയ പദ്ധതിയുടെ ഭാഗമായി സവിശേഷ ഹെല്‍ത്ത് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ആധാര്‍, മൊബൈല്‍ നമ്പര്‍ എന്നി വിശദാംശങ്ങള്‍ ചേര്‍ ക്കുന്ന മുറയ്ക്ക് തന്നെ ഹെല്‍ത്ത് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്ന വിധമാണ് ക്രമീകരണം ഒരുക്കിയത്. ഹെല്‍ത്ത് അക്കൗണ്ട് എന്ന നിലയിലാണ് ഇത് പ്രവര്‍ത്തിക്കുക. ഇതില്‍ രോഗവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ലഭ്യമാക്കും. മൊബൈ ല്‍ ആപ്പ് വഴി ഇത് ഡോക്ടര്‍മാര്‍ക്ക് പരിശോധി ക്കാനുള്ള സംവിധാനവും ഇതില്‍ ക്രമീകരിക്കും. ഇതിന് പുറമേ അലോപ്പതി, പരമ്പരാഗത ചികിത്സാരീതികള്‍ പിന്തുടരുന്ന ഡോക്ടര്‍മാരുടെ പട്ടി കയും ഇതില്‍ ഉണ്ടായിരിക്കും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.