Kerala

എല്ലാത്തരം വ്യാജവാർത്തകളും ഇനി ‘ഫാക്ട് ചെക്ക് ‘ കണ്ടെത്തും

സംസ്ഥാനത്ത് കോവിഡ് സംബന്ധമായ വ്യാജവാർത്തകൾ/സന്ദേശങ്ങൾ കണ്ടെത്താനും, നടപടികൾ കൈക്കൊള്ളുന്നതിനുമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കീഴിൽ ആരംഭിച്ച ഫാക്ട് ചെക്ക് വിഭാഗത്തിന്റെ (IPRD Fact-Check)  ഘടനയും, പ്രവർത്തനവും  വിപുലീകരിച്ചു. കോവിഡ് സംബന്ധമായ വ്യാജവാർത്തകൾ/സന്ദേശങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ മാത്രമായി തുടങ്ങിയ വിഭാഗം, ഇനിമുതൽ പൊതുവിൽ സർക്കാരിനെയും പൊതുജനങ്ങളെയും ബാധിക്കുന്ന വ്യാജവാർത്തകൾ/സന്ദേശങ്ങൾ എന്നിവയും കൈകാര്യം ചെയ്യുമെന്ന് ഡയറക്ടർ യു. വി. ജോസ് അറിയിച്ചു. ഏപ്രിൽ ആറിനാണ് ഫാക്ട് ചെക്ക് വിഭാഗം പ്രവർത്തനം തുടങ്ങിയത്.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് സെക്രട്ടറി അധ്യക്ഷനും, ഡയറക്റ്റർ കൺവീനറും, മിർ മുഹമ്മദ് അലി അഡൈ്വസറും, പ്രധാനപ്പെട്ട വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, മുതിർന്ന മാധ്യമ എഡിറ്റർമാർ, സൈബർസുരക്ഷ, ഫാക്ട് ചെക്ക് വിദഗ്ധർ എന്നിവരടങ്ങുന്ന ഗവർണിങ് കൗൺസിൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. പൊതുജനങ്ങൾ ഫാക്ട് ചെക്ക് വിഭാഗത്തിന് വാട്‌സാപ്പിലൂടെ (വാട്‌സാപ്പ് നം: 9496003234) കൈമാറിയ 1635 സംശയകരമായ സന്ദേശങ്ങൾ / വാർത്തകളിൽ 1586 എണ്ണത്തിന് വാട്‌സാപ്പ് അഡ്മിൻ മുഖാന്തിരം മറുപടി നൽകി. കൂടുതൽ അന്വേഷണവും ഉറപ്പാക്കലും ആവശ്യമായതും, സർക്കാരിനെയും പൊതുജനജീവിതത്തെയും സാരമായി ബാധിക്കുന്നതുമായ  49 എണ്ണം ഫാക്ട് ചെക്ക് വിഭാഗം നിജസ്ഥിതി കണ്ടെത്തി ഫേസ്ബുക്കിലൂടെ (fb/iprdfactcheckkerala) ജനങ്ങളെ അറിയിക്കുകയും ചെയ്തു. ഗൗരവമുള്ള 12 എണ്ണം കേരളാ പോലീസിന്റെ സൈബർഡോമിന് തുടർനടപടികൾക്കായി കൈമാറി.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡയറക്റ്ററേറ്റിലെ ഫാക്ട് ചെക്ക് വിഭാഗത്തിന് പുറമെ, സംസ്ഥാനതലത്തിൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഫാക്ട് ചെക് സെല്ലുകൾ രൂപീകരിക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കൂടാതെ ഫാക്ട് ചെക്ക് വിഭാഗത്തിന്റെ കണ്ടെത്തലുകൾ, അറിയിപ്പുകൾ, ബോധവത്കരണ കണ്ടെന്റുകൾ എന്നിവ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് ഒരു വെബ് പോർട്ടൽ തയ്യാറാകുന്നുണ്ട്.
The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.