ന്യൂഡല്‍ഹി: എല്‍ഡിഎഫുമായുള്ള അന്‍വറിന്റെ എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റെ നിലപാട് അംഗീകരിക്കാനാവില്ല. അന്‍വറിന്റെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിച്ചു. അന്‍വര്‍ ഇനി എല്‍ഡിഎഫില്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
‘പാര്‍ട്ടി പരിശോധിക്കേണ്ട കാര്യം പാര്‍ട്ടി പരിശോധിച്ചു. സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിച്ചു. മറ്റു കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഞാന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ ഇല്ലെന്നാണ് അന്‍വര്‍ പറഞ്ഞത്. അവിടെയും ഇവിടെയും ഇല്ലെന്ന് പറഞ്ഞു. അവസാനം എവിടെയാണ് എത്തുകയെന്ന് ഞാന്‍ പറയേണ്ടതില്ല. അന്‍വറിന്റെ സമീപനം സംഘടനാപരമായോ രാഷ്ട്രീയ നിലപാട് അടിസ്ഥാനമാക്കിയോ അംഗീകരിക്കാന്‍ സാധിക്കില്ല. അതെല്ലാം ജനങ്ങളുടെ മുന്നില്‍ തുറന്നുപറഞ്ഞു. ജനം തിരിച്ചറിയുന്നുണ്ട്. പരമാവധി അന്‍വറിനെ പോലെയുള്ളയാളെ ഏതെങ്കിലും പക്ഷത്തേക്ക് തള്ളിമാറ്റുകയെന്നത് ഞങ്ങളുടെ നിലപാടല്ല. എല്‍ഡിഎഫുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അദ്ദേഹം തന്നെ വിച്ഛേദിച്ചു പോയിരിക്കുന്നു’, എം വി ഗോവിന്ദന്‍ പറഞ്ഞു.
ആരുടെ പ്രചാരണ പ്രവര്‍ത്തനങ്ങളാണോ ശക്തമായി എതിര്‍ക്കണമെന്ന് അന്‍വര്‍ പറയുന്നത് അതേ കാര്യമാണ് അന്‍വര്‍ ഉന്നയിക്കുന്നത്. അത് വിരോധാഭാസമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
അന്‍വറിന്റെ പരാതിയില്‍ ശരിയായ നടപടി സ്വീകരിച്ചുമുന്നോട്ടുപോകുന്ന ഘട്ടത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ വലതുപക്ഷ മാധ്യമങ്ങളുടെ പ്രചാരണം ഏറ്റുപിടിക്കുന്നത് തെറ്റുതിരുത്തി കൂടെ നിര്‍ത്താനുള്ള സമീപനത്തിന് വിരുദ്ധമാണ്. തെറ്റുതിരുത്താനോ മനസ്സിലാക്കാനോ തയ്യാറാവാതെ സ്വയം സ്വതന്ത്രനായി നില്‍ക്കുന്നുവെന്നാണ് അന്‍വര്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം വലിച്ചെറിയുന്ന രീതിയാണ് അന്‍വര്‍ സ്വീകരിച്ചത്. ഇതോടെ പാര്‍ട്ടിയുമായുള്ള അന്‍വറിന്റെ ബന്ധം അവസാനിച്ചെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.