എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കു റ്റം ചുമത്തി. മൂന്നുപേരുടെ മരണത്തില്‍ ഷാറൂഖിന് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അ തേസമയം യുഎപിഎ ചുമത്തിയിട്ടില്ലെന്നാണ് സൂചന. ഷാറൂഖിനെ ഈ മാസം 20 വ രെ റിമാന്‍ഡ് ചെയ്തിരുന്നു
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. മൂന്നുപേരുടെ മരണത്തില്‍ ഷാറൂഖിന് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അതേസമയം യുഎ പിഎ ചുമത്തിയിട്ടില്ലെന്നാണ് സൂചന. ഷാറൂഖിനെ ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തിരുന്നു. മൂന്നു പേരുടെ മരണത്തില്‍ പ്രതിക്ക് പങ്കു ണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.
നേരത്തേ റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊലപാതക കുറ്റം ചുമത്തിയിരുന്നില്ല. കേ സിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍ഐഎ സംഘം കോഴിക്കോട്ടെത്തി. ഡിഐജി കാളി രാജ് മഹേഷ് ഉള്‍പ്പെടെയുള്ള സംഘമാണ് ബെംഗളൂരുവില്‍നിന്നും കോഴിക്കോട്ടെത്തിയിരിക്കുന്നത്.
ആശുപത്രിയില്‍ സെയ്ഫിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇതിനുശേഷമാണ് തുടര്‍ നടപടികള്‍ സ്വീകരിച്ച ത്. പ്രതിയുടെ ശരീരത്തിലെ മുറി വുകള്‍ക്ക് പരമാവധി നാലു ദിവസത്തെ പഴക്കം മാത്രമാണുള്ളതെന്നും അത് ട്രെയിനില്‍ നിന്നും ചാടി യപ്പോള്‍ ഉണ്ടായതാവാമെന്നുമാണ് പരിശോധനാ റിപ്പോര്‍ട്ട്. ന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടയില്‍ കേസില്‍ യുഎപിഎ ചുമത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനാണെങ്കില്‍ നിലവില്‍ പ്രത്യേക സംഘം അന്വേഷിക്കുന്ന കേസ് യുഎപിഎ ചുമത്തുന്നതോടെ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കും. ഇന്നലെ ആശുപത്രിയില്‍ വെച്ചും ഷാരൂഖ് സെയ്ഫിയെ പോലീസ് സംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും വ്യക്തമായി മറുപടി ഷാരൂഖ് നല്‍കിയില്ല. എങ്കിലും ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ ഷാരൂഖ് സെയ്ഫി ബോധപൂര്‍വം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു വെന്ന് തെളിഞ്ഞിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.