Breaking News

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: പ്രതിക്ക് തീവ്രവാദ ബന്ധം ; ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി

കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍ കി. കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുഎപിഎ ചുമത്തി യത്.ചോദ്യം ചെയ്യലില്‍, ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയു ണ്ടെന്ന സൂചന ലഭിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി. നേരത്തെ, യുഎപി എ ചുമത്താനുള്ള എല്ലാ സാഹചര്യവും ഈ കേസിനുണ്ടെന്ന് എന്‍ഐഎ അന്വേഷ ണ സംഘത്തെ അറിയിച്ചിരുന്നു

കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമ ത്തി. കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സം ഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമു ള്ളത്. ഇതോടെ സംഭവത്തില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസങ്ങളില്‍ സെയ് ഫി യെ ഷോര്‍ണൂരും കണ്ണൂരും എലത്തൂരുമെല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്തി യിരുന്നു.

ഷാറൂഖ് സെയ്ഫിയെ ട്രെയിനില്‍ കണ്ട മട്ടന്നൂര്‍ സ്വദേശികളായ യാത്രക്കാരെ കോഴിക്കോട് മാലൂര്‍കുന്ന് പൊലീസ് ക്യാമ്പില്‍ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയിരു ന്നു. പ്രതിയുമായി രൂപ സാദൃശ്യമുള്ള വരെയും ഇവിടേക്ക് എത്തിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന എ ഡി ജി പി. എം ആര്‍ അജിത് കു മാ ര്‍, ഐ ജി നീരജ് കുമാര്‍ ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരി ച്ചറിയല്‍ പരേഡ്. അതേസമയം, ട്രെയിനില്‍ തീയിട്ടതിന് പിന്നാലെ മൂന്നുപേര്‍ വീണു മരിച്ചതില്‍ തനിക്ക് പങ്കില്ലെന്നാണ് ഷാറുഖ് സെയ്ഫിയുടെ മൊഴി. ആരെയും തള്ളിയിട്ടിട്ടില്ല. തീവെയ്പിന് പിന്നാലെ ആരെ ങ്കിലും ട്രെയിനില്‍ നിന്നും വീഴുന്നതായോ ചാടിയതായോ കണ്ടില്ലെന്നും ഷാറൂഖ് സെയ്ഫി പൊലീസി നോട് പറഞ്ഞു.

ഈ മാസം അഞ്ചിനാണ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വെച്ച് പിടികൂടിയത്. ആറിന് പു ലര്‍ച്ചെ കോഴിക്കോട്ടെത്തിച്ചു. ഏപ്രില്‍ രണ്ടാം തീയതി രാത്രി പ ത്തോടെ യാണ് എലത്തൂരില്‍ വെച്ച് ആ ലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിലെ ബോഗിയില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. പരിഭ്രാ ന്തരായി പുറത്തേക്ക് ചാടിയ മൂന്ന് യാത്രക്കാര്‍ മരിച്ചിരുന്നു. സംഭവത്തില്‍ സെയ്ഫി മാത്രമാണ് പിടിയിലാ യത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

16 hours ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 week ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.