എലത്തൂരില്‍ ഭിന്നിപ്പുകള്‍ പരിഹരിച്ച് എം.കെ.രാഘവന്‍ എംപിയും എന്‍സികെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിയും യുഡിഫ് ഭാരവാഹി യോഗത്തില്‍ ഒന്നിച്ചു. സ്ഥാനാര്‍ത്ഥി സുല്‍ഫീക്കര്‍ മയൂരിക്ക് എം.കെ.രാഘവന്‍ പിന്തുണ നല്‍കി
കോഴിക്കോട്: എലത്തൂരില്‍ ഭിന്നിപ്പുകള്‍ പരിഹരിച്ച് എം.കെ.രാഘവന്‍ എംപിയും എന്‍സികെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിയും യുഡിഫ് ഭാരവാഹി യോഗത്തി ല്‍ ഒന്നിച്ചു. സ്ഥാനാര്‍ത്ഥി സുല്‍ഫീക്കര്‍ മയൂരിക്ക് എം.കെ.രാഘവന്‍ പിന്തുണ നല്‍ കി. മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരിലുണ്ടായ പ്രശ്‌നങ്ങളെല്ലാം അടഞ്ഞ അധ്യായമെന്നും വികാര പ്രകടനങ്ങള്‍ എല്ലാം അവസാനിച്ചെന്നും ഇനി ജയമാണ് വേണ്ടതെന്നും എം കെ രാഘവന്‍ പറഞ്ഞു. സുല്‍ഫിക്കര്‍ മയൂരിയെ വിജയി പ്പിക്കണ്ടത് നാടിന്റെ ആവശ്യകതയാണെന്നും രാഘവന്‍ പറഞ്ഞു.
ഭിന്നതകള്‍ മറന്ന് എലത്തൂരില്‍ യുഡിഎഫ് വിജയത്തിനായി പ്രവര്‍ത്തിക്കാനാണ് എം.കെ.രാഘവന്‍ എംപിയുടെയും കോണ്‍ഗ്രസ് മണ്ഡലം കമ്മി റ്റികളുടെയും തീരുമാനം. സ്ഥാനാര്‍ത്ഥിത്വത്തില്‍ സമവായമായിരുന്നെങ്കിലും എം. കെ. രാഘവ നും അനുയായികളും അയഞ്ഞിരുന്നില്ല. കെപിസിസി നേതൃത്വം നേരിട്ട് ഇടപെട്ടാണ് എം.കെ. രാഘവനെ അനുനയിപ്പിച്ചത്.
എലത്തൂരില്‍ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസിലെ സുല്‍ഫീക്കര്‍ മയൂരിക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. സുല്‍ഫീക്കര്‍ മയൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ എട്ട് മണ്ഡലം ഭാരവാഹികള്‍ നേരത്തെ രാജിവച്ചിരുന്നു. കുറ്റ്യാടി മോഡലില്‍ പ്രാദേശിക വികാരം വിജയം കാണുമെന്നായിരുന്നു പത്രിക പിന്‍വലിക്കാനുളള അവസാന നിമിഷം വരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.