സ്‌കൂളിലെ 1,2ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 62 വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കളില്‍ ചിലര്‍ക്കും ലക്ഷണങ്ങള്‍ പ്ര കടമായതിനെ തുടര്‍ന്ന് സ്റ്റേറ്റ് പബ്ലിക് ലാബിലേക്ക് അയച്ച രണ്ടു സാമ്പിളുകളും പോസിറ്റീവായി
കൊച്ചി : എറണാകുളം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച കാക്കനാട്ടെ ഭവന്‍സ് ആദര്‍ശ വിദ്യാ ല യത്തിലെ എല്‍ പി വിഭാഗം ആരോഗ്യ വിഭാഗം അധികൃതര്‍ തത്കാലികമായി അടച്ചു. സ്‌കൂളിലെ 1,2 ക്ലാ സുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 62 വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കളില്‍ ചി ലര്‍ക്കും ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് സ്റ്റേറ്റ് പബ്ലിക് ലാബിലേക്ക് അയച്ച രണ്ടു സാമ്പിളുകളും പോസിറ്റീവായി.
മൂന്ന് കുട്ടികള്‍ ചികിത്സയിലാണ്. ചികിത്സയില്‍ ഉള്ളവരുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലാ ആരോഗ്യവകുപ്പില്‍ നിന്നുള്ള സംഘം സ്ഥ ലം സന്ദര്‍ശിച്ചു. ഓണ്‍ലൈനായി ബോ ധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുന്നുണ്ട്. ശുചിമുറികളും ക്ലാസുകളും അണു വിമുക്തമാക്കി.കുടിവെള്ള സ്രോതസ്സുകളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
സൂപ്പര്‍ ക്ലോറിനേഷനുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നി രീക്ഷണത്തില്‍ തുടരുന്നതിന് നിര്‍ദ്ദേശം നല്‍കി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളും വി ദ്യാലയത്തിന് സമീപം വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരാഴ്ച മുന്‍പ് സ്‌കൂളിലെ ചില വിദ്യാര്‍ത്ഥികള്‍ക്ക് രോഗ ലക്ഷണം കണ്ടെത്തിയിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് ര ക്ഷിതാക്കള്‍ക്കിടയില്‍ ആക്ഷേപമുണ്ട്. പകര്‍ച്ച വ്യാധി ഭീഷണി നിലനില്‍ക്കെ കഴിഞ്ഞ ദിവസം സ്‌കൂ ളില്‍ ആനിവേഴ്‌സ്‌റി സംഘടിപ്പിച്ചിരുന്നു. ഇതോടെ കുടുതല്‍ കുട്ടികള്‍ക്ക് വൈറസ് ബാധയുണ്ടായതെ ന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.