ജിദ്ദ: എയർ കണക്ടിവിറ്റി പദ്ധതി വഴി കൂടുതൽ ഉംറ, സന്ദർശക സീറ്റുകൾ അനുവദിച്ചതായി സൗദി അറേബ്യ. യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നും കൂടുതൽ സന്ദർശകരെ എത്തിക്കുകയാണ് ലക്ഷ്യം. ടൂറിസം മേഖല സജീവമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.എയർ കണക്ടിവിറ്റി പദ്ധതിയിലൂടെ യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നും കൂടുതൽ സീറ്റുകൾ അനുവദിക്കുന്നതാണ് പദ്ധതി. ഉംറ സന്ദർശന ആവശ്യങ്ങൾക്കായി ഏഴ് ലക്ഷത്തിലധികം വിമാനസീറ്റുകൾ അനുവദിച്ചതായി പദ്ധതിയുടെ സിഇഒ പറഞ്ഞു. മദീനയിൽ നടന്ന ഉംറ സിയാറ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ടൂറിസം മേഖലയെ സജീവമാക്കാനും കൂടുതൽ സന്ദർശകരെ ആകർഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
2021 ലാണ് എയർ കണക്ടിവിറ്റി പദ്ധതിക്ക് തുടക്കമായത്. ഇതിന്റെ കീഴിൽ പുതിയ വിമാന റൂട്ടുകൾ ആരംഭിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനുമാണ് ലക്ഷ്യം. ഈ വർഷം തുടക്കത്തിൽ ജർമനിയിൽ നിന്ന് ജിദ്ദയിലേക്ക് പുതിയ വിമാന സർവീസ് ആരംഭിച്ചു. സ്റ്റുട്ട്ഗാർട്ടിൽ നിന്ന് ജിദ്ദയിലേക്കുള്ള റൂട്ട് ഉംറക്കാർക്കും സന്ദർശകർക്കും ഏറെ സൗകര്യമൊരുക്കും.
കഴിഞ്ഞ വർഷം ബെർലിനിൽ നിന്നും കൊളോണിൽ നിന്നും ജിദ്ദയിലേക്ക് സർവീസ് ആരംഭിച്ചിരുന്നു. യൂറോവിങ്‌സ് ഉൾപ്പെടെ പല പുതിയ വിമാനക്കമ്പനികളും ഉംറ-ഹജ്ജ് യാത്രകൾക്കായി സൗദിയിലേക്ക് സർവീസ് ആരംഭിച്ചു. ഫ്രാൻസിൽ നിന്ന് പുതിയ വിമാന സർവീസുകൾ ഉടൻ തുടങ്ങും. അടുത്ത ആഗസ്റ്റിൽ ലണ്ടനിൽ നിന്നു മദീനയിലേക്ക് ദിവസേന വിമാന സർവീസുണ്ടാകും. ഇതുവഴി വർഷംതോറും 1.8 ലക്ഷം സീറ്റുകൾ ലഭിക്കും. ഈ വർഷം 12 വിമാന കമ്പനികളുമായി സഹകരിച്ച് 20 പുതിയ റൂട്ടുകളിലായി 15 ലക്ഷം സീറ്റുകൾ ഒരുക്കിയിട്ടുണ്ട്. മക്ക, മദീന, റിയാദ് തുടങ്ങിയ നഗരങ്ങളിലേക്ക് കൂടുതൽ സന്ദർശകർ എത്തുന്നതോടെ സൗദിയുടെ ടൂറിസം മേഖലയും സജീവമാകും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.