Breaking News

എയർ ഇന്ത്യ–വിസ്താര ലയനം 12ന്; മാനേജ്മെന്റ് തലത്തിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചു.

ന്യൂഡൽഹി : ഈ മാസം 12നു നടക്കുന്ന എയർ ഇന്ത്യ– വിസ്താര വിമാനക്കമ്പനികളുടെ ലയനത്തിനു മുന്നോടിയായി മാനേജ്മെന്റ് തലത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. വിസ്താര സിഇഒ  വിനോദ് കണ്ണൻ ലയനത്തിനു ശേഷം ചീഫ് ഇന്റഗ്രേഷൻ ഓഫിസറുടെ (സിഐഒ) ചുമതല വഹിക്കും. മാനേജ്‌മെന്റ് കമ്മിറ്റി അംഗമായ അദ്ദേഹം, എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസന് നേരിട്ട് റിപ്പോർട്ട് ചെയ്യും. വിസ്താരയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ ദീപക് രജാവത്ത്,  പുതുതായി വിപുലീകരിച്ച എയർ ഇന്ത്യ എക്‌സ്പ്രസിൽ ചീഫ് ഫിനാൻഷ്യൽ ഓഫിസറാകും. സിഇഒ അലോക് സിങ്ങിനാണ് റിപ്പോർട്ട് ചെയ്യേണ്ടത്. ഗ്രൂപ്പിന്റെ പുതിയ പദ്ധതികളിൽ സിഎഫ്ഒ സഞ്ജയ് ശർമയ്ക്ക് ആവശ്യമായ പിന്തുണ നൽകും.
എയർ ഇന്ത്യ എക്സ്പ്രസിന്റെ നിലവിലെ സിഎഫ്ഒ വികാസ് അഗർവാൾ എയർ ഇന്ത്യയിൽ പുതിയ ചുമതലയിലേക്ക് മാറും. വിസ്താരയുടെ എസ്‌വിപി ഫ്ലൈറ്റ് ഓപ്പറേഷൻസ് ക്യാപ്റ്റൻ ഹാമിഷ് മാക്‌സ്‌വെൽ, എയർ ഇന്ത്യ എക്‌സ്‌പ്രസ് സിഇഒ അലോക് സിങ്ങിന്റെ മുഖ്യ ഉപദേശകനാകും. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചീഫ് ഓപ്പറേഷൻസ് ഓഫിസർ ക്യാപ്റ്റൻ പുഷ്പീന്ദർ സിങ് വീണ്ടും ഫ്ലൈയിങ് വിഭാഗത്തിലേക്ക് മടങ്ങി. ഇദ്ദേഹത്തിന്റെ പിൻഗാമിയെ പിന്നീട് പ്രഖ്യാപിക്കും. വിസ്താരയിലെ മറ്റു ചില മുതിർ ഉദ്യോഗസ്ഥർക്ക് ടാറ്റ ഗ്രൂപ്പിലെ മറ്റു ചില കമ്പനികളിൽ നിയമനം നൽകും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.