കുവൈത്ത് സിറ്റി: ഇടവേളക്കുശേഷം വീണ്ടും എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസിൽ താളപ്പിഴ. വ്യാഴാഴ്ച രാത്രി കുവൈത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. രാത്രി 9.20ന് പുറപ്പെടേണ്ടതായിരുന്ന വിമാനം അർദ്ധരാത്രി 12 മണിക്ക് മാത്രമാണ് പുറപ്പെട്ടത്.
സാങ്കേതിക പ്രശ്നമാണ് വൈകാൻ കാരണമെന്ന് യാത്രക്കാർക്ക് അറിയിപ്പുണ്ടായി. യാത്രക്കാർ മൂന്നു മണിക്കൂറോളം മുമ്പ് വിമാനത്താവളത്തിൽ എത്തുകയും, പിന്നീട് വീണ്ടും ഒരുപാട് സമയം കാത്തിരിക്കേണ്ടി വരികയും ചെയ്‌തു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി യാത്രക്കാർ വൈകിയ സമയത്തെ യാത്രയാൽ ബുദ്ധിമുട്ടുകൾ നേരിട്ടതായി റിപ്പോർട്ടുകളുണ്ട്.
വിമാനം പുറപ്പെടാൻ വൈകിയതിന്റെ ഫലമായി, കൊച്ചിയിൽ പുലർച്ചെ 4.50ന് എത്തേണ്ടിയിരുന്ന വിമാനം രാവിലെ 7.50നാണ് എത്തിയത്. കണ്ണൂർ, കോഴിക്കോട് തുടങ്ങിയ മറ്റ് നഗരങ്ങളിലേക്ക് യാത്രചെയ്യേണ്ടിരുന്ന നിരവധി യാത്രക്കാർക്കും ഇതോടെ നാട്ടിലെത്താനുള്ള സമയവും വീണ്ടും വൈകിപ്പിച്ചു.
വെക്കേഷൻ സീസൺ ആരംഭിച്ചതിനാലും യാത്രക്കാരുടെ തിരക്ക് കൂടി വരുന്നതിനാലും കണ്ണൂരിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യവുമാണ് പ്രവാസികൾ ഉന്നയിച്ചിരിക്കുന്നത്. നിലവിൽ ആഴ്ചയിൽ എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഒരു സർവീസ് മാത്രമാണ് കണ്ണൂരിലേക്ക് നീട്ടിയിട്ടുള്ളത്.
അതേസമയം, വിമാന ടിക്കറ്റ് നിരക്ക് വെക്കേഷൻ സീസണോടൊപ്പം കുത്തനെ ഉയർന്നതും, കുടുംബവുമായി നാട്ടിലേക്കു പോകുന്നവർക്കു വലിയ സാമ്പത്തിക ഭാരം സൃഷ്ടിച്ചിരിക്കുന്നതും പ്രവാസികൾ ആശങ്കയോടെയാണ് അറിയിക്കുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.