Breaking News

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറയ്ക്കണമെന്ന് ദുബായ് പൊലീസ്

ദുബായ് : ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങളുടെ നാളുകൾ വരുന്നതിന്റെ ഭാഗമായി തിരക്കേറിയ യാത്രാ സമയം ആരംഭിക്കുന്നതിനാൽ എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കഴിവതും ഒഴിവാക്കണമെന്ന് ദുബായ് പൊലീസ് വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു. വിമാന യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിലേക്കോ പുറത്തേക്കോ പോകുന്ന റോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കി ബദൽ പാതകൾ കണ്ടെത്തണം.
ദുബായ് എയർപോർട്ടുകളിലേയ്ക്കും എയർപോർട്ട് റോഡിലേയ്ക്കും ഉള്ള റോഡുകൾ ഉപയോഗിക്കുന്ന ഡ്രൈവർമാർ, പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എക്സിൽ ദുബായ് പൊലീസ് പറഞ്ഞു. ഈ മാസം 13 നും 31 നും ഇടയിൽ 52 ലക്ഷത്തിലേറെ പേർ ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യും.
2,96,000 യാത്രക്കാരെത്തുന്ന , വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസമായിരിക്കും ഈ മാസം ഇരുപത്. 20 മുതൽ 22 വരെയുള്ള വാരാന്ത്യത്തിൽ 8,80,000 അതിഥികൾ വിമാനത്താവളത്തിലൂടെ കടന്നുപോകും. ഉത്സവ കാലയളവിൽ ശരാശരി 2,74,000 ആളുകളാണ് ഓരോ ദിവസവും ദുബായ് എയർപോർട്ടിൽ നിന്ന് യാത്ര ചെയ്യുന്നത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.