News

എയര്‍ കേരള -പുനരാലോചന വേണം -ലോക കേരളസഭ

കമ്പനി രൂപീകരണവും വിമാന സര്‍വ്വീസ് ആരംഭിക്കലും വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരം : പ്രവാസികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ എയര്‍ കേരള പദ്ധതിയില്‍ പുനരാലോചന വേണമെന്ന് ലോക കേരള സഭയില്‍ പങ്കെടുത്ത പ്രവാസി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ഗള്‍ഫ് മേഖലയില്‍ നിന്നും വന്ന ലോക കേരള സഭാ പ്രതിനിധികളാണ് ഇക്കാര്യം ഉന്നയിച്ചത്.

വിമാനക്കമ്പനികള്‍ സീസണ്‍ സമയത്ത് അധിക ചാര്‍ജ് ഈടാക്കുന്നുവെന്നും കോവിഡ് കാലത്തു പോലും പലരും നാട്ടില്‍ വന്ന് ഉറ്റവരെ കാണാനാകാതെ വലയുകയാണെന്നും പ്രതിനിധികള്‍ പറയുന്നു.

കണ്ണൂരില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മതിയായ സര്‍വ്വീസുകള്‍ ആരംഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍, കരിപ്പൂര്‍ എന്നിവടങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ഗള്‍ഫിലേക്ക് എത്താന്‍ വിമാന കമ്പനികളുമായി ചര്‍ച്ച നടത്തി ധാരണയാകണമെന്നും പ്രതിനിധികള്‍ ആവശ്യമുന്നയിച്ചു.

വിദേശത്ത് മൃതിയടയുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടില്‍ എത്തിക്കണമെന്നും പ്രവാസി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക പരിശീലന കേന്ദ്രം സ്ഥാപിക്കണം. കേരളത്തില്‍ നിന്നും ബിടെക് ബിരുദം ലഭിക്കുന്നവര്‍ക്ക് യുഎഇയില്‍ അംഗീകാരം ലഭിക്കുന്നില്ലെന്നും അവിടെ ബി ഇയ്ക്കാണ് അംഗീകാരമെന്നും പ്രവാസികള്‍ പറഞ്ഞു.

2012 ലാണ് കേരളത്തിന്റെ സ്വന്തം എയര്‍ലൈനായി വിശേഷിപ്പിച്ച എയര്‍ കേരള വിഭാവനം ചെയ്തത്. ഒരു വര്‍ഷം കൊണ്ട് വിമാന സര്‍വ്വീസ് ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, കമ്പനി രൂപികരണവും മറ്റും സിവില്‍ ഏവിയേഷന്‍ നിയമങ്ങളുടെ നൂലാമാലകളില്‍ പെട്ട് മുടങ്ങി.

പ്രവാസികള്‍ക്ക് താങ്ങാവുന്ന ബജറ്റ് എയര്‍ലൈനായി എയര്‍ കേരള മാറുമെന്ന സ്വപ്‌നം ഇന്നും അകലെ.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.